മലപ്പുറം : ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ കാവുങ്ങലില് പൊതുമരാമത്ത് റെസ്റ്റ്ഹൗസ് കോംപൗണ്ടിലാണ് (ഹോട്ടല്‍ മഹേന്ദ്രപുരിക്ക് എതിര്‍വശം) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുക. ഓഫീസ് മാറ്റുന്നതിനായി നിര്‍ത്തിവച്ചിരുന്ന രജിസ്ട്രേഷന്, പുതുക്കല്‍ തുടങ്ങിയ ജോലികള്‍ ഡിസംബര്‍ 28 ന് പുനരാരംഭിക്കും.
