അഴിമതിക്കും മയക്കുമരുന്ന് കച്ചവടത്തിനും സിപിഎം അനുമതി നല്കുന്ന സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങള് അഴിമതി നടത്തും, ആരും അവന്വേഷിക്കരുതെന്ന നാണംകെട്ട നിലപാട് സിപിഎമ്മിന്റേതെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതയും മയക്കുമരുന്ന് കച്ചവടവും അന്വേഷിച്ചാല് എങ്ങനെയാണ് വികസം സ്തംഭിക്കുക. തന്നിലേക്ക് അന്വേഷണം നീളുന്നതിനാലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്സികളെ വിമര്ശിക്കുന്നത്. കേന്ദ്ര ഏജന്സികളെ തടയാന് സര്ക്കാരിന് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു.
