വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അത് അംഗീകരിക്കാതെ വീണ്ടും ട്വീറ്റുകളുമായി ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഏഴ് കോടി വോട്ടുകള്‍ തനിക്ക് ലഭിച്ചെന്നും ഒരി സിറ്റിംഗ് പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടാണിതെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
തങ്ങളുടെ തെരഞ്ഞെടുപ്പ് നിരീക്ഷകരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കാതിരുന്നത് തിരിച്ചടിയായി. ഇത് മുന്പോരിക്കലും സംഭവിക്കാത്ത കാര്യമാണ്.
മെയില്‍ ഇന്‍ ബാലറ്റ് വോട്ടുകള്‍ക്ക് ആവശ്യപ്പെടാത്ത ലക്ഷകണക്കിനു പേര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കിയെന്നും ഇത് തെറ്റായ നടപടിയാണെന്നും ട്രംപ് തന്റെ പുതിയ ട്വീറ്റില്‍ കുറിച്ചു.
