നടപ്പാക്കുന്നത് സര്‍ക്കാര്‍ നയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതി ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ അഴിമതി മുക്തമാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ടായിരുന്നു ഈ പ്രതികരണം. അന്വേഷണത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല. വിജിലന്‍സ് അവരുടെ പണി ചെയ്തുകൊണ്ടിരിക്കുകയാണ്. കൃത്യമായ വഴിയില്‍ ഉദ്യോഗസ്ഥര്‍ സത്യസന്ധമായി അന്വേഷിക്കും. പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് ബാബുവിനെതിരെ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബാബുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ നടന്ന റെയ്ഡില്‍ എട്ടുലക്ഷത്തോളം രൂപ കണ്ടെത്തിയിരുന്നു. അനധികൃത സ്വത്തു സമ്പാദനത്തിനെതിരെ മുന്‍ മന്ത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *