ന്യൂഡല്‍ഹി: ജിയോയിലൂടെ ടെലകോം രംഗത്ത് വന്‍ ഓഫറുമായിറങ്ങിയ റിലയന്‍സിനെ ചെറുക്കാന്‍ ബി എസ് എന്‍ എല്ലിന്റെ പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍. പ്രതിമാസം 300 ജി ബി ഡാറ്റാ ഉപയോഗത്തിന് 249 രൂപയെന്ന പ്ലാനാണ് ബി എസ് എന്‍ എല്ലിന്റേത്. ഈ മാസം ഒന്‍പതിന് പുതിയ പ്ലാന്‍ അവതരിപ്പിക്കും. രണ്ട് എം ബി പി എസ് വേഗമുള്ള ഇന്റര്‍നെറ്റ് പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഉപഭോക്താവിനെ സഹായിക്കും. രാത്രി ഒന്പതുമുതല് രാവിലെ ഏഴു വരെ കോളുകള്‍ സൗജന്യമായിരിക്കും. ഞായറാഴ്ചത്തെ സൗജന്യകാളിന് പുറമെയാണിത്. ആറ് മാസത്തേക്കാണ് പുതിയ പ്ലാന്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ബി എസ് എന്‍ എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ പറഞ്ഞു. റിലയന്‍സ് ജിയോ ഒരു ജി ബി ഡാറ്റാ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുന്നത്. മറ്റ് ടെലകോം സേവന ദാതാക്കളും നിരക്കുകള്‍ കുത്തനെ കുറയ്ക്കാനുള്ള നീക്കത്തിലാണ്.
