കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

വയനാട്ടില്‍, സ്ഫോടനത്തില്‍ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി. ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ത്ത് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 22നാ​ണ് സം​ഭ​വം. കാ​ര​ക്ക​ണ്ടി​യി​ലെ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നോ​ട് ചേ​ര്‍​ന്ന ഷെ​ഡി​ല്‍ ന​ട​ന്ന സ്ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന് ര​ണ്ട് മാ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നോ, വെ​ടി​മ​രു​ന്ന് ഷെ​ഡി​ല്‍ എ​ങ്ങി​നെ എ​ത്തി​യെ​ന്ന​തും ക​ണ്ടെ​ത്താ​ നോ പോ​ലീ​സി​ന് ക​ഴി​ഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഐ.സി ബാലകൃഷ്ണന് കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *