യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ച വിവരം വൈറ്റ് ഹൗസ് ഡോക്ടര്‍ അറിയിച്ചത്.

കോവിഡ് മുക്തനായതിന് പിന്നാലെയാണ് ബൈഡന് വീണ്ടും രോഗബാധ.ശനിയാഴ്ച രാവിലെ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ബൈഡന്‍ വീണ്ടും കോവിഡ് പോസിറ്റീവായത്. തുടര്‍ച്ചയായ നാല് ടെസ്റ്റുകളില്‍ നെഗറ്റീവായതിന് ശേഷമാണ് ബൈഡന് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ബൈഡന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായത്. തുടര്‍ന്ന് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലെ ഫലത്തിലും മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, ശനിയാഴ്ച വീണ്ടും ഫലം പോസിറ്റീവായെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യന്‍ കെവിന്‍ ഒ കോനോര്‍ പറഞ്ഞു.

ചെറിയ ശതമാനം രോഗികളില്‍ കോവിഡ് രോഗമുക്തിക്ക് ശേഷവും ചി​ലപ്പോള്‍ പോസിറ്റീവാകാറുണ്ട്. പാക്ലോവിഡ് എന്ന മരുന്ന് ഉപയോഗിച്ച്‌ ചികിത്സിച്ചവരിലാണ് ഇങ്ങനെ കാണുന്നതെന്നും വൈറ്റ്ഹൗസ് ഡോക്ടര്‍ വ്യക്തമാക്കി. യു.എസ് പ്രസിഡന്റിന് കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ പ്രത്യേക ചികിത്സ തുടങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രസിഡന്റ് കര്‍ശനമായ ഐസോലേഷന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *