സൗ​ദി​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ല്‍ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം​

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന് യാ​ത്ര​പു​റ​പ്പെ​ട്ട യു​വ​തി​ക്ക് വി​മാ​ന​ത്തി​ല്‍ സു​ഖ​പ്ര​സ​വം.

ജി​ദ്ദ​യി​ല്‍​നി​ന്ന്​ കൈ​റോ​യി​ലേ​ക്കു​ പ​റ​ന്ന ഫ്ലൈ​നാ​സ്​ വി​മാ​ന​ത്തി​ലാ​ണ് ഈ​ജി​പ്​​ഷ്യ​ന്‍ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

ഫ്ലൈ​നാ​സി​ന്റെ എ​ക്സ്.​വൈ 565 വി​മാ​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്​​ച ജി​ദ്ദ​യി​ല്‍​നി​ന്ന്​ കൈ​റോ​വി​ലേ​ക്കു​ തി​രി​ച്ച 26കാ​രി​യാ​ണ്​ വി​മാ​ന​ത്തി​ന​ക​ത്ത്​ പ്ര​സ​വി​ച്ച​ത്. ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​യ യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യെ​ന്ന് അ​റി​ഞ്ഞ​തോ​ടെ വി​മാ​ന​ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കു​ക​യും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്​​ട​റോ​ട് സ​ഹാ​യം തേ​ടു​ക​യും ചെ​യ്തു. ഡോ​ക്ട​റു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ വി​മാ​നം കൈ​റോ​വി​ലെ​ത്തു​ന്ന​തി​നു​മു​മ്ബു ത​ന്നെ​ പ്ര​സ​വം സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല ന​ല്ല അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ഡോ​ക്ട​ര്‍ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. കൈ​റോ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഉ​ട​നെ ആം​ബു​ല​ന്‍​സ് മെ​ഡി​ക്ക​ല്‍ സം​ഘം അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്റെ​യും ആ​രോ​ഗ്യാ​വ​സ്ഥ പ​രി​ശോ​ധി​ച്ച്‌ ഉ​റ​പ്പു​വ​രു​ത്തി. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *