ഒമാനില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

മനാമ: ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലേക്കും തിരിച്ചുമുളള സര്‍വീസുകളാണ് റദ്ദാക്കിയത്.

മംഗളൂരുവില്‍നിന്നുള്ള സര്‍വീസും റദ്ദാക്കി.

തിങ്കള്‍, ബുധന്‍, ഞായര്‍ ദിവസങ്ങളിലെ കോഴിക്കോട്–- മസ്കത്ത്––കോഴിക്കോട് വിമാന സര്‍വീസുകള്‍ റദ്ദാക്കി. വ്യാഴാഴ്ച മസ്കത്തില്‍നിന്ന് കണ്ണൂരിലേക്കും വെള്ളിയാഴ്ച കണ്ണൂരില്‍നിന്ന് മസ്ക്കത്തിലേക്കുമുള്ള സര്‍വീസും റദ്ദാക്കി. വ്യാഴം, തിങ്കള്‍ ദിവസങ്ങളിലെ കൊച്ചി-–-മസ്കത്ത്–– കൊച്ചി സര്‍വീസുകളും റദ്ദാക്കി.

തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ സമയം മാറ്റി. ചൊവ്വാഴ്ചയിലെ തിരുവനന്തപുരം–- മസ്കത്ത് വിമാനം മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് വൈകും. തിരിച്ച്‌ തിരുവനന്തപുരത്തേക്കുളള മസ്കത്ത് വിമാനവും വൈകും.

Leave a Reply

Your email address will not be published. Required fields are marked *