ഗാന്ധി പ്രതിമ നീക്കം ചെയ്യും

അക്ര (ഘാന): ഘാന തലസ്ഥാനത്തെ സര്‍വകലാശാലയില്‍ സ്ഥാപിച്ച ഇന്ത്യന്‍ രാഷ്ര്ടപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യാന്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് തീരുമാനമായി. ഗാന്ധിജി വംശീയ വാദിയാണെന്ന് ആരോപിച്ച് ഒരു സംഘം വിദ്യാര്‍ഥികളും അധ്യാപകരുമാണ് സര്‍വകലാശാലയില്‍ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.

ജൂണില്‍ ഘാന സന്ദര്‍ശനത്തിനിടെ രാഷ്ര്ടപതി പ്രണാബ് മുഖര്‍ജിയാണ് പ്രതിമ അനാവരണം ചെയ്തത്. ആഫ്രിക്കന്‍ ദേശീയ നേതാക്കളുടെ പ്രതിമകളാണ് കാമ്പസില്‍ വയ്‌ക്കേണ്ടതെന്നും ആഫ്രിക്കക്കാരെ കാഫിറുകള്‍ എന്നു വിശേഷിപ്പിച്ച ഗാന്ധിയുടെ പ്രതിമ മാറ്റണമെന്നും സര്‍വകലാശാല അധ്യാപകര്‍ വാദിച്ചു. ഇതേത്തുടര്‍ന്ന് വന്‍ ഒപ്പുശേഖരണവും സാമൂഹ്യമാധ്യമങ്ങളില്‍ കാമ്പയിനിംഗും നടന്നിരുന്നു.

പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പ്രതിമ കാമ്പസില്‍നിന്നു മാറ്റാന്‍ ഘാന സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിമയുടെ സുരക്ഷ പരിഗണിച്ച് കാമ്പസിനുള്ളില്‍നിന്ന് ഇതു നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *