അബു ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യശാലിയായി ഖത്തര്‍ മലയാളി

ദോഹ: അബു ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ഖത്തര്‍ മലയാളിയെ ഭാഗ്യം തുണച്ചു.രാകേഷ് ശശിധരനാണ്
സെപ്റ്റംബര്‍ മാസത്തിലെ ആദ്യ വീക്കിലി നറുക്കെടുപ്പില്‍ മൂന്ന്‌ ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്.ഖത്തറില്‍ റീട്ടയില്‍ മേഘലയില്‍ ജോലിചെയ്യുന്ന രാകേഷ് സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.

സമ്മാനത്തുക രണ്ട് പേരും പങ്കുവെക്കും. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടു പേരും ചേര്‍ന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു.കഴിഞ്ഞദിവസം
ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ രാകേഷ് സന്തോഷം പ്രകടിപ്പിച്ചതായും സമ്മാനത്തുക മുഴുവനും മകളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നും രാകേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *