തിരുവനന്തപുരം• പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ചു സര്‍ക്കാരിനു നിലപാടു മാറ്റമില്ലെന്ന് വനംമന്ത്രി കെ.രാജു നിയമസഭയില്‍. യുഡിഎഫിന്റെ നയം തന്നെയാണു സര്‍ക്കാരിനുള്ളത്. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമെന്ന സത്യവാങ്മൂലത്തെക്കുറിച്ചു പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയതിനു മറുപടി പറയുകയായിരുന്നു മന്ത്രി. സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
