ഗാസയിൽ ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ആക്രമണം ; ഒറ്റയടിക്ക് കൊല്ലപ്പെട്ടത് 6 സൈനികർ, 14 പേർക്ക് പരിക്ക്

ഗസ: വടക്കൻ ഗാസയിലെ ബെയ്റ്റ് ഹനൗണിൽ ഹമാസ് വെച്ച കെണിയിൽ വീണു ഇസ്രായേൽ സൈനികർ. ഒറ്റയടിക്ക് ആറു സൈനികർ ആണ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ആണ് സംഭവം. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതതായും ചിലരുടെ നിലഗുരുതരം ആണെന്നും അൽ-ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു സൈനികനെ കാണാനില്ല. ഇസ്രായേലി സൈനികരെ കൊണ്ടുപോകുന്ന ഒരു കവചിത വാഹനത്തെ ലക്ഷ്യമാക്കി പലസ്തീൻ പ്രതിരോധ പോരാളികൾ ഒരു സ്ഫോടകവസ്തു എറിയുക ആയിരുന്നു. തുടർന്ന് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ ഇസ്രായേലി സേനയ്ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. നാലു സൈനികരുടെ മരണം ഇസ്രായേൽ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *