കീം റദ്ദാക്കിയ വിധി; കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം തുടർനടപടികൾ തീരുമാനിക്കുമെന്ന് മന്ത്രി ബിന്ദു

കീം റാങ്ക് പട്ടികയിൽ ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിൽ ആവശ്യമായ തുടർനടപടികൾ കോടതി വിധി ലഭിച്ചതിനു ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

പല തലങ്ങളിൽ ഉയർന്ന പരാതികളെ തുടർന്നാണ് ഏകീകരണ നടപടികൾക്കുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചതും എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുന്ന രീതിയിൽ മന്ത്രിസഭയുടെ അനുമതിയോടെ തീരുമാനമുണ്ടായതും.

Leave a Reply

Your email address will not be published. Required fields are marked *