സെപ്റ്റംബർ 9നാണ് തിരഞ്ഞെടുപ്പ്.. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പ്രതികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 25. ഫലപ്രഖ്യാപനം സെപ്റ്റംബർ 9ന്. 2022ൽ ഓഗസ്‌റ്റ് ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് 16-ാമത് ഉപരാഷ്ട്രപതിയായി ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്.
