കോഴിക്കോട് : 56 ാമത് റവന്യൂ സ്കൂള്‍ കലോത്സവം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ഹരിതസന്ദേശവുമായി കൊയിലാണ്ടി നഗരസഭയുടെ ഗ്രീന്‍ബ്രിഗേഡ് സംഘവും. ശുചിത്വത്തിന് നിതാന്തജാഗ്രതയോടെ എന്ന സന്ദേശവുമായി ഗ്രീന്‍ ബ്രിഗേഡിലെ 10 കുട്ടികള്‍ വീതം ഓരോ ദിവസവും കലോത്സവവേദികളില്‍ സജീവമാകും. ഫഌ്സ് ബോര്‍ഡുകളും കവറുകളും പൂര്‍ണമായും നിരോധിച്ച് ഓലത്തൊപ്പിയും ഓലക്കൊട്ടകളുമായി ഇവര്‍ രംഗത്തുണ്ട്. കലോത്സവവേദി മാലിന്യമുക്തമാക്കാനായി പോസ്റ്ററുകളും ബ്രോഷറുകളും ഇവര്‍ തയ്യാറാക്കുന്നുണ്ട്. പൊരിവെയിലില്‍ നിന്നും മത്സരാര്‍ത്ഥികളെ സംരക്ഷിക്കാനായി ഇവര്‍ തയ്യാറാക്കുന്ന ഓലക്കുടയ്ക്കും നല്ല ഡിമാന്റാണ്. 50 രൂപയാണ് ഇതിന്റെ വില. നഗരസഭയുടെ ഹരിതവൃന്ദം പദ്ധതി, വടകര വിദ്യാഭ്യാസവകുപ്പിന്റെ സേവ് (സ്റ്റുഡന്റ്സ് ആര്‍മി ഫോര്‍ വടകര എന്‍വയോണ്‍മെന്റ്) ശ്രദ്ധ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
