സര്‍ഗോത്സവത്തിന് ഒരുക്കങ്ങളായി

വയനാട് : പട്ടിക വര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാമേളയായ സര്‍ഗോത്സവത്തിന് വയനാട്ടിലെ കണിയാമ്പറ്റയില്‍ ഒരുക്കങ്ങളായി. ജനുവരി 2, 3, 4 തീയതികളില്‍ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന സര്‍ഗോത്സവത്തിന്റെ പന്തല്‍, ഭക്ഷണപ്പുര എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സംസ്ഥാനത്തെ 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ 850 കുട്ടികള്‍ മേളയില്‍ മാറ്റുരയ്ക്കും. മേള രണ്ടിന് വൈകീട്ട് നാലിന് പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ.എം.കെ.മുനീറും കലാമത്സരം പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയും ഉദ്ഘാടനം ചെയ്യും. എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ. അധ്യക്ഷനാവും.

Leave a Reply

Your email address will not be published. Required fields are marked *