തിരുവനന്തപുരം : ഈ വര്‍ഷത്തെ ഗവണ്മെന്റ് അംഗീകൃത ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറത്തിന്റെ വില ഓരോ കോഴ്സിനും 250 രൂപയും (300 രൂപ മണി ഓര്‍ഡര്‍) എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 150 രൂപയും (200 രൂപ മണി ഓര്‍ഡര്‍) ആണ്. അപേക്ഷാഫോറം കോഴ്സ് നടത്തുന്ന എല്ലാ കോളേജുകളില്‍ നിന്നും 2016 ജനുവരി എട്ട് വൈകുന്നേരം അഞ്ച് മണി വരെ വിതരണം ചെയ്യും. എസ്.എസ്.എല്‍.സി/പത്താംക്ലാസ് തത്തുല്യമാണ് അപേക്ഷിക്കുവാന്‍ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കോഴ്സ് സംബന്ധിച്ച വിശദവിവരങ്ങള്‍ www.ayurveda.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോമുകള്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ തിരുവനന്തപുരം കാര്യാലയത്തില്‍ ജനുവരി 13 വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
