റമദാനിലെ തിരക്ക്: മക്കയില്‍ ഉംറ തീര്‍ഥാടകര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍

റമദാനിലെ തിരക്ക് പരിഗണിച്ച് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഉംറ തീര്‍ഥാടകര്‍ക്ക് കര്‍മങ്ങളും നമസ്‌കാരവും സുഗമമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി ഹറം ജനറല്‍ അതോറിറ്റി. മസ്ജിദുല്‍ ഹറമില്‍ പ്രവേശിമ്പോഴുള്ള തിക്കും തിരക്കും കുറയ്ക്കുന്നതിനായി തീര്‍ഥാടകര്‍ക്ക് മാത്രമായി 210 വാതിലുകള്‍ തുറന്നിട്ടുണ്ട്. പള്ളിക്കകത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് അകത്തേക്കും പുറത്തേക്കുമുള്ള തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കും. Read More …

പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ വേണ്ട: ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തില്‍ പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. പുറത്താക്കപ്പെട്ട വിസിമാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയത്. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണറുടെ നടപടി. Read More …

10 ദിവസത്തെ ഉത്സവത്തിന് അയ്യപ്പ സന്നിധിയില്‍ ഇന്ന് കൊടിയേറ

പത്തനംതിട്ട: കിഴക്കേ മണ്ഡപത്തില്‍ പൂജിക്കുന്ന കൊടി ശ്രീകോവിലിലെത്തിച്ച് ചൈതന്യം നിറച്ച് വാദ്യഘോഷ ങ്ങളോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചാണ് ഉത്സവത്തിനു കൊടിയേറുക.കൊല്ലം ശക്തികുളങ്ങര ധര്‍മ ശാസ്താ ക്ഷേത്രത്തില്‍നിന്നു രഥഘോഷയാത്രയായി എത്തിച്ച കൊടി സോപാനത്ത് സമര്‍പ്പിച്ചു.നാളെ മുതല്‍ 24 വരെ ദിവസവും ഉത്സവബലി. ശ്രീഭൂതബലി,എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 11.30 മുതല്‍ 12.30 വരെയാണ് ഉത്സവ ബലി ദര്‍ശനം. രാത്രി 7.30ന് Read More …

ഇസ്രായേല്‍ കപ്പലുകളെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ആഫ്രിക്കയിലും ആക്രമിക്കുമെന്ന് ഹൂത്തികള്‍

സനാ: ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ഇനി മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും കേപ്പ് ഓഫ് ഗുഡ് ഹോപ്പിലും ആക്രമിക്കുമെന്ന് ഹൂത്തികള്‍.മാര്‍ച്ച്‌ 14ന് അന്‍സാറുള്ള (ഹൂത്തികളുടെ ഔദ്യോഗിക സംഘടന) നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ടെലിവിഷന്‍ പ്രഭാഷണത്തിലാണ് തങ്ങളുടെ പ്രതിരോധം ചെങ്കടലിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് അറിയിച്ചത്.ഇസ്രായേല്‍ കപ്പലുകളുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലെയും സഞ്ചാരം തടയാന്‍ Read More …

കെ റൈസ് എത്തിയതറിഞ്ഞതോടെ സപ്ലൈകോയിലേക്ക് ജനപ്രവാഹം, പലയിടത്തും അരി തീര്‍ന്നു

കോഴിക്കോട്: കുറഞ്ഞ വിലയില്‍ കേന്ദ്രസർക്കാരിന്റെ ഭാരത് റൈസിന് ബദലായി കേരളം അവതരിപ്പിച്ച ശബരി കെ-റൈസ് ബ്രാൻഡ് അരിക്ക് ആവശ്യക്കാരേറുന്നു. ജില്ലയിലെ 138 ഔട്ട്‌ലെറ്റുകളിലും അരി വില്‍പ്പനയ്ക്കായി കഴിഞ്ഞ ദിവസം തന്നെ എത്തിച്ചിരുന്നു. അരി എത്തിത്തുടങ്ങിയതോടെ പല ഔട്ട് ലെറ്റുകളിലും വില്‍പ്പന സജീവമായി. പല ഇടങ്ങളിലും അരി എത്തിയെങ്കിലും തീർന്നു തുടങ്ങിയിട്ടുണ്ട്. കുറുവ അരിയാണ് വിതരണത്തിനായി എത്തിച്ചത്. Read More …

‘സുഹൃത്ത് ജെസ്നയെ ചതിച്ച്‌ ദുരുപയോഗം ചെയ്‌തെന്ന് സംശയം, കോളേജില്‍ പഠിച്ച അഞ്ച് പേരിലും അന്വേഷണം എത്തിയില്ല’

വർഷങ്ങള്‍ക്ക് മുമ്ബ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബിരുദവിദ്യാർത്ഥിനി ജെസ്ന മരിയയുടെ തിരോധാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി പിതാവ്. കേസില്‍ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള മറുപടി സമർപ്പിക്കാൻ രണ്ട് ആഴ്ച സമയം സിബിഐക്ക് നല്‍കിയിട്ടുണ്ട്. പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും Read More …

ഫോണ്‍ നന്നാക്കാനെത്തിയ പതിനേഴുകാരിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി പലതവണ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോവളം: മൊബൈല്‍ ഫോണ്‍ നന്നാക്കാനെത്തിയ പതിനേഴുകാരിയുടെ രഹസ്യങ്ങള്‍ ഫോണില്‍ നിന്നും ചോർത്തി പലതവണ പീഡിപ്പിച്ച കേസില്‍ കടയുടമയായ യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം ആമ്ബല്‍ക്കുളം ഹബീബീയ ബയത്തില്‍ ഷാരുഖ് ഖാനെ (24) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. മൊബൈല്‍ ഫോണ്‍ നന്നാക്കാൻ എത്തിയ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ ഫോണില്‍നിന്ന് ചോർത്തിയ ഇയാള്‍ ഭീക്ഷണിപ്പെടുത്തി കുട്ടിയെ കാറില്‍ വിവിധ സ്ഥലങ്ങളില്‍ Read More …

കെ.എസ്.ആര്‍.ടി.സി. ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടു മരണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ, പാലോട് സഹകരണ ബാങ്കിനു സമീപം കരിമണ്‍കോട് കുന്നുംപുറം രോഹിണി ഭവനില്‍ സുഭാഷ് കുന്നുംപുറം(55), പാലോട്ടെ പഴയ ബിവറേജസിനു സമീപം താമസിക്കുന്ന അനി(45) എന്നിവരാണ് മരിച്ചത്. ഇരുവരും കെട്ടിടനിർമാണത്തൊഴിലാളികളാണ്. പാലോട് ഹോട്ടല്‍ മഹാറാണിക്കു സമീപം രാത്രി 9.40-നായിരുന്നു അപകടം. തെങ്കാശി ബസും പാങ്ങോട് റോഡില്‍നിന്നു വന്ന Read More …