മോദി ബോളിവുഡിനെ വെല്ലുന്ന നടന്‍, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമില്ലെങ്കില്‍ ജയിക്കില്ല; രാഹുല്‍

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രാ നടത്തിയത് കോണ്‍ഗ്രസ് തനിച്ചല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അണിനിരന്നുവെന്നും സമാപന വേദിയില്‍ രാഹുല്‍ ഗാന്ധി. എല്ലാവരും മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയല്ല. എല്ലാ കക്ഷികളും ചേര്‍ന്ന് ഒരു പാര്‍ട്ടിയെ എതിര്‍ക്കുകയുമല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്ര മോദി വെറും മുഖംമൂടിയാണ്. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഇല്ലെങ്കില്‍ നരേന്ദ്രമോദി വിജയിക്കില്ലെന്നും രാഹുല്‍ തുറന്നടിച്ചു. ഇലക്ഷന്‍ കമ്മീഷനോട് ഇ വി എം മെഷീന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. വി വി പാറ്റ് കൂടി എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി ലഭിച്ചില്ല. അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗര്‍ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി കൊടുത്തു. എന്തുകൊണ്ട് രാജ്യത്തെ മറ്റു ജനവിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *