‘കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു’; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ മന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം : വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം. നടപടിയില്‍ ആശങ്ക അറിയിച്ച്‌ കേന്ദ്രധനകാര്യമന്ത്രിക്ക് കത്ത് നല്‍കിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വിശദീകരിച്ചു. കേരളത്തിന് അവകാശപ്പെട്ട കാര്യമാണ് കേന്ദ്രം ഇല്ലാതാക്കുന്നത്. സംസ്ഥാനത്തിന്‍്റെ ധനകാര്യ മേഖലയെ ദുര്‍ബലപ്പെടുത്തുകയെന്നത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. ഇക്കാര്യത്തില്‍ ഇതേ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച്‌ മുന്നോട്ട് പോകാമെന്ന നിലപാടാണ് കേരളത്തിന്റേത്. Read More …

വടകരയില്‍ യുവാവ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം : ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചോദ്യം ചെയ്യും. സസ്‌പെന്‍ഷനിലായ എസ്‌ഐ എം നിജീഷ്, എഎസ്‌ഐ അരുണ്‍കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ ഗിരീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഉദ്യോഗസ്ഥരോട് ഇന്ന് വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണസംഘം ഇതുവരെ Read More …

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയിട്ട് 2 ദിവസം; റാന്നിയില്‍ കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

പത്തനംതിട്ട: റാന്നിയില്‍ കാണാതായ കുട്ടികളെ കണ്ടെത്താനുള്ള അന്വേക്ഷണം പോലീസ് ഊര്‍ജിതമാക്കി. ഇവര്‍ പോകാനിടയുള്ള സ്ഥലങ്ങളിലും ബന്ധു വീടുകളിലും തിരയുന്നുണ്ട്. കുട്ടികളുടെ കൂട്ടുകാരില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇവര്‍ പോയ സ്ഥലങ്ങളും ഇവര്‍ ബന്ധപ്പെട്ടവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ ദിവസമാണ് മലയാലപ്പുഴയില്‍ നിന്നും സ്കൂളിലേക്ക് പോയ Read More …

ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ച എംവിഐയ്ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ച എംവിഐയ്ക്ക് സസ്‌പെന്‍ഷന്‍. പത്തനാപുരം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. എസ്. വിനോദ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 19നാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ചെന്ന പരാതിയിലാണ് വിനോദ് കുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല Read More …

എകെജി സെന്റര്‍ ആക്രമണം; തട്ടുകടക്കാരനെ വിട്ടയച്ചതില്‍ ദുരൂഹത

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്റര്‍ ആക്രമിച്ച സമയത്ത് അതുവഴി സഞ്ചരിച്ച തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതില്‍ ദുരൂഹത. സ്ഫോടകവസ്തു എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ കൃത്യമായ വിവരം ലഭിക്കുന്നതിന്‍ മുമ്ബ് വിട്ടയച്ചിരുന്നു. ഒന്നര ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രാദേശിക സി.പി.എം നേതാവുമായുള്ള അടുപ്പം വ്യക്തമായതോടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് വിട്ടയച്ചെന്നാണ് Read More …

ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം, മൂന്നു മാസത്തിനകം തീരുമാനമെടുക്കണം; സുപ്രീംകോടതി

ഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 വയസാക്കണമെന്ന ഹരജിയില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാരിന് ഒക്ടോബറിനു മുമ്ബ് തീരുമാനമെടുക്കേണ്ടി വരും. വിരമിക്കല്‍പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുക്കപ്പെട്ടാല്‍ ചൈനക്കെതിരെ ആദ്യനടപടിയെന്ന് ഋഷി സുനക്

ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഋഷി സുനക്. ആഭ്യന്തരസുരക്ഷയ്ക്കും ആഗോളസുരക്ഷയ്ക്കും ഏറ്റവുമധികം ഭീഷണിയായി നിലകൊള്ളുന്ന രാജ്യമാണ് ചൈന- അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിഷയത്തില്‍ ഋഷി സുനകിന് അയഞ്ഞ നിലപാടുള്ളതെന്ന രാഷ്ട്രീയ എതിരാളി ലിസ് ട്രസ്സിന്റെ ആരോപണത്തിന് പിന്നാലെയാണ് സുനകിന്റെ പ്രതികരണം. സംസ്‌കാരികമായും ഭാഷാപരമായും ചൈനീസ് സ്വാധീനമുളവാക്കുന്ന ബ്രിട്ടനിലെ Read More …

കോട്ടണ്‍ഹില്‍ റാഗിംഗില്‍ കടുത്ത നിയമലംഘനം; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂള്‍ റാഗിംഗ് വിഷയത്തില്‍ കടുത്ത നിയമലംഘനം നടത്തി സ്‌കൂളിലെ വികസന സമിതി സമിതി ചെയര്‍മാന്‍. അതിക്രമത്തിന് ഇരയായ കുട്ടിയുടെ പേരടക്കം ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞാണ് സ്‌കൂള്‍ വികസന സമിതി ചെയര്‍മാനും സി പി എം നേതാവുമായ പ്രദീപ് രംഗത്തു വന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ അപകീര്‍ത്തിപ്പെടുത്താന്‍ ചെറിയ സംഭവങ്ങള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്ന Read More …