ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ ജില്ലാ ലയന സമ്മേളനം

മലപ്പുറം;കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ   പ്രസക്തി മലപ്പുറം ലയന സമ്മേളനത്തോടെ വര്‍ദ്ധിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ പറഞ്ഞു.മലപ്പറത്ത് സ്വര്‍ണ്ണ വ്യാപാരികളുടെ ജില്ലാ ലയന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുിരുന്നു അദ്ദേഹം.സ്വര്‍ണ്ണ മേഖലയിലെ അനാരോഗ്യകരമായ കിടമത്സരം അവസാനിപ്പിക്കാന്‍  ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.സ്വര്‍ണ്ണവില Read More …

യുവത്വമെന്നാല്‍ നിസ്വാര്‍ഥതയെന്ന് ചിന്ത ജെറോം

നിസ്വാര്‍ഥമായിസന്നദ്ധപ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാനുള്ള സന്നദ്ധതയെയാണ് യുവത്വമെന്ന് വിശേഷിപ്പിക്കുന്നതെന്നും അതിന്റെ മാനദണ്ഡം പ്രായമല്ലെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്ത ജെറോം. യുവാക്കളുടെ സേവന സന്നദ്ധത പ്രകൃതി ദുരന്തങ്ങളുടെ പലഘട്ടങ്ങളില്‍ കേരളം കണ്ടതാണെന്നും ചിന്ത ജെറോം പറഞ്ഞു. സംസഥാന യുവനക്ഷേമ ബോര്‍ഡിന്റെ വളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുനിസിപ്പല്‍ ക്യാപ്റ്റന്‍ മാര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം Read More …

അച്ഛന്‍ ഉള്‍പ്പെടെ 28 പേര്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; 17കാരിക്ക് നേരെ നടന്നത് ക്രൂരമായ പീഡനം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 17കാരിക്ക് നേരെ നടന്നത് ക്രൂരമായ പീഡനം. അച്ഛന്‍ ഉള്‍പ്പെടെ 28 പേര്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച്‌ അച്ഛനാണ് പീഡനത്തിന് തുടക്കമിട്ടതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ലളിത്പൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ പീഡനം അരങ്ങേറിയത്. അച്ഛന് പുറമേ എസ്പി, ബിഎസ്പി നേതാക്കളും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി Read More …

തീവ്രവാദത്തിന്റെ ഉറവിടമായി അഫ്ഗാന്‍ മാറുന്നില്ലെന്ന് ഉറപ്പുവരുത്തണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി: അഫ്ഗാന്‍ മേഖല തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. രാജ്യത്ത് സാധാരണക്കാര്‍ ആഗ്രഹിച്ച തരത്തിലുള്ള മാറ്റം കൊണ്ടു വരാനായി ഒരു കൂട്ടായ ആഗോള പരിശ്രമം വേണമെന്ന് മോദി പറഞ്ഞു. അഫ്ഗാന്‍ വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. ‘അഫ്ഗാന്റെ Read More …

നഷ്ടമായത് മാപ്പിളപ്പാട്ടിനെ ഔന്നത്യങ്ങളിലേയ്ക്ക് നയിച്ച പ്രതിഭാശാലിയെ: മുഖ്യമന്ത്രി

തിരുവനന്തപുരം > മാപ്പിളപ്പാട്ടിനെ പുതിയ ഔന്നത്യങ്ങളിലേയ്ക്ക് നയിക്കുകയും ജനകീയമാക്കുകയും ചെയ്ത പ്രതിഭാശാലിയെയാണ് വി എം കുട്ടിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആയിരത്തിലേറെ പാട്ടുകള്ക്ക് സംഗീതം നല്കുകയും ആലപിക്കുകയും ചെയ്ത വി എം കുട്ടി ചലച്ചിത്ര മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചു. അതുവഴി മാപ്പിളപ്പാട്ടിന് കേരളത്തിലുടനീളം പ്രചാരം നല്കാനും ആസ്വാദകരെ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി Read More …

റാന്നിയിലെ പട്ടയ പ്രശ്‌നം വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ഉടന്‍ ചേരും: മന്ത്രി കെ.രാജന്‍

പത്തനംതിട്ട: റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ പറഞ്ഞു. റാന്നിയിലെ വിവിധ വില്ലേജുകളിലെ പട്ടയം സംബന്ധിച്ച്‌ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വനം വകുപ്പിന്റെ രേഖകള്‍ Read More …

യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളം വീര്യമ്ബ്രത്ത് വാടക വീട്ടില്‍ ഉമ്മുകുല്‍സു (31) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് എടരിക്കോട് സ്വദേശി താജുദ്ദീന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. താജുദ്ദീനെ കൂടാതെ മലപ്പുറം തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശികളായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19)എന്നിവരാണ് അറസ്റ്റിലായത്. കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കോട്ടക്കല്‍ പൊലീസിന്റെ സഹായത്തോടെ ബാലുശ്ശേരി Read More …