മെയ് ഏഴിന് എല്.ഡി.എഫ് വിജയാഹ്ലാദ ദിനം; വീടുകളില് ദീപം തെളിയിച്ച് ആഘോഷം
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ വിജയത്തിന് ദേശീയ പ്രസക്തിയുണ്ടെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് പറഞ്ഞു. വളര്ന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്റെ വലിയ ചുവടുവയ്പ്പാണ് ഈ തെരഞ്ഞെടുപ്പ് വിജയം. സര്ക്കാരിന്റെ പ്രവര്ത്തനങ്ങളിലെ ജനസ്വീകാര്യതയാണ് ഇപ്പോള് വ്യക്തമായതെന്നും വിജയരാഘവന് വാര്ത്താസമ്മേളനത്തില് പറഞ്ഞു. മെയ് ഏഴിന് കേരളത്തില് എല്.ഡി.എഫ് വിജയത്തില് ആഘോഷങ്ങള് നടത്തും. തെരുവുകളില് ഇറങ്ങിയുള്ള ആഘോഷം ആയിരിക്കില്ല അത്. Read More …
