Author: kerala-live
ബസ് ജീവനക്കാരനെ സംഘം ചേര്‍ന്ന് കുത്തി
തൃശൂര്‍:ചേര്‍പ്പ് കരുവന്നൂരില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. വെള്ളാങ്കല്ലൂര്‍ സ്വദേശി പോക്കാടന് വീട്ടില്‍ ഗ്ലാഡ് വിനാണ് പരിക്കേറ്റത്. ഇന്നലെ കരുവന്നൂര്‍ ചെറിയ പാലത്താണ് സംഭവം. ബൈക്കുകളിലെത്തിയ നാലംഗസംഘം ബസ് തടഞ്ഞുനിര്‍ത്തിയാണ് ജീവനക്കാരനെ ആക്രമിച്ചത്. കയ്യിലിരുന്ന കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു. ഗ്ളാഡ് വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.
വാഹന അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക്
രക്ഷകനായി ഫിറോസ് കുന്നുംപറമ്പില്‍
എടപ്പാള്‍:വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ച് സ്ഥാനാര്‍ത്ഥിയുടെ രക്ഷാപ്രവര്‍ത്തനം.തവനൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലാണ് വാഹന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്ഷകനായത്.പ്രചാരണത്തിന്റെ അവസാനം വെങ്ങി നിക്കരയിലെ കുടുംബയോഗം കഴിഞ്ഞ് വരുമ്പോഴാണ് എടപ്പാള്‍ അങ്ങാടി ഓവ് പാലത്തിനടുത്ത് രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച അപകടം കണ്ട് ഫിറോസ് കുന്നംപറമ്പില്‍ തന്റെ കാര്‍ നിര്‍ത്തിയത്.ഉടന്‍ തന്നെ പരിക്കേറ്റവരെ Read More …
ഇമാറാത്തിെന്റ വികസനം കണ്ട പ്രവാസം; വേലുപ്പിള്ളക്ക് ഇനി മടക്കം
ദുബൈ: കേരളത്തിലെ പോളിങ് ബൂത്തുകളുടെ വാതിലുകള്‍ അടയുന്ന ഏപ്രില്‍ ആറിന് വൈകുന്നേരമാണ് എറണാകുളം വെണ്ണല രോഹിണി ഹൗസില്‍ വേലുപ്പിള്ള പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുന്നത്. തെരഞ്ഞെടുപ്പും വേലുപ്പിള്ളയും തമ്മില്‍ എന്താണ് ബന്ധം എന്നല്ലേ. പ്രായം 69 ആയെങ്കിലും വേലുപ്പിള്ള ഇതുവരെ ഒരു വോട്ടുപോലും ചെയ്തിട്ടില്ല. ഇക്കുറിയെങ്കിലും കന്നിവോട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച സമയത്ത് എത്താന്‍ കഴിയാത്തതിനാല്‍ Read More …
മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല നട 13ന് തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍
ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഈ മാസം 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും.11 മുതല്‍ 18 വരെ ആണ് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവുക.48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് – 19 ആര് ടി പി.സി ആര് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അല്ലെങ്കില്‍ കൊവിഡ്- 19 പ്രതിരോധ വാക്സിന് Read More …
കാമുകനും സുഹൃത്തുക്കളും ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ; മൂന്നുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പഞ്ചാബില്‍ ജലന്ദറിലാണ് ദാരുണ സംഭവം.പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സാമ്ബത്തികമായി പിന്നോക്കം നില്ക്കുന്ന ദലിത് കുടുംബത്തിലെയാണ് പെണ്‍കുട്ടി. കേസിലെ മുഖ്യ പ്രതിയായ സന്ദീപുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. Read More …
ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേനയെത്തി വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസ്; പ്രതികള്‍ അറസ്റ്റില്‍
കോഴിക്കോട്: ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേനയെത്തി വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര് അറസ്റ്റില്‍.താമരശേരി സ്വദേശി കാഞ്ഞിരത്തിങ്കല്‍ അര്ജുന്, വളയം സ്വദേശി എം.എം സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്.കുഞ്ഞിപ്പള്ളി ചിറയില്‍ പീടികയില്‍ ഴിഞ്ഞമാസം 19 നായിരുന്നു കേസിനാസ്പദമായ സംഭവം. ആരോഗ്യപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തി കുഞ്ഞിപ്പള്ളി ചിറയില്‍ പീടികയിലെ രവീന്ദ്രന്റെ വീട്ടിലെത്തിയ ആ രണ്ടുപേര്‍. കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട Read More …
ഒത്തുതീര്‍പ്പിനെന്ന് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമം; 6 പേര് അറസ്റ്റില്‍
മണ്ണുത്തി; മുന്‍ കേസിന്റെ ഒത്തുതീര്‍പ്പിനെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഗുണ്ടാ സംഘത്തില്‍പ്പെട്ട കൊഴുക്കുള്ളി സ്വദേശികളായ മലയന്‍ വീട്ടില്‍ രാജീവ് (21), പള്ളിയില്‍ വീട്ടില്‍ അക്ഷയ് (20), മൂര്‍ക്കിനിക്കര സ്വദേശികളായ പടിഞ്ഞാറേ വീട്ടില്‍ വിഷ്ണുജിത്ത് (18), പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്മജിത്ത് (18), വലക്കാവ് സ്വദേശി മച്ചില്‍ Read More …
