ഫോര്‍ട്ട്‌കൊച്ചിയില്‍നിന്ന് ഷില്ലോങ്ങിലേക്ക് ഓട്ടോകളുടെ ഓട്ടം; ഓട്ടോ റണ്ണിന് തുടക്കമായി
ഫോര്‍ട്ട്‌കൊച്ചി: ഫോര്‍ട്ട്‌കൊച്ചി കടല്‍ത്തീരത്തുനിന്ന് ഷില്ലോങ് മലനിരകളിലേക്കുള്ള ഓട്ടോ സഞ്ചാരത്തിന് തുടക്കമിട്ടു. 120 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ സഞ്ചരിക്കുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ് എന്ന സംഘടനയാണ് ഓട്ടോ റണ്‍ സംഘടിപ്പിക്കുന്നത്. 18 രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. ഇവര്‍ മൂന്നു ദിവസമായി ഫോര്‍ട്ട്‌കൊച്ചിയിലുണ്ട്. ഫോര്‍ട്ട്‌കൊച്ചിയിലാണ് പലരും ഓട്ടോ ഓടിക്കാന്‍ പഠിച്ചത്. പുതിയ 46 ഓട്ടോറിക്ഷകള്‍ ഇതിനായി കൊച്ചിയില്‍ കൊണ്ടുവന്നു. Read More …
