സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,720 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4715 ആയി. ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വിലയില്‍ 880 രൂപയുടെ കുറവാണ് ഉണ്ടായത്. അതേസമയം ഓഹരി വിപണിയിലെ അനിശ്ചിതത്വം വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരാന്‍ ഇടയാക്കുമെന്നാണ് വിപണി Read More …

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയുടെ സുഹൃത്തിനെ യുവാവ് അടിച്ചു കൊന്നു

കൊച്ചി : പാലക്കാട് സ്വദേശികളായ യുവാക്കള്‍ തമ്മില്‍ ഭാര്യയുടെ അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപമാണ് ശനിയാഴ്ച്ച അര്‍ധരാത്രിയില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നത്. പാലക്കാട് പിരായിരി സ്വദേശി വടശ്ശേരി തൊടി അജയ്കുമാറാണ് (25) മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒരുമണിയോടെയാണ് സംഭവം. അജയ്കുമാറിന്റെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ പുതുശേരി Read More …

ലൈംഗിക ദുരുപയോഗം തടയാൻ സ്‌കൂൾ പാഠ്യപദ്ധതിയിൽ ബോധവൽക്കരണം ഉൾപ്പെടുത്തണം; ഹൈക്കോടതി

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻറെതാണ് സുപ്രധാന ഉത്തരവ്. വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച്  പദ്ധതി തയ്യാറാക്കണം എന്നാണ് നിർദ്ദേശം. രണ്ട് മാസത്തിനുള്ളിൽ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അമേരിക്കയിലെ എറിൻസ് Read More …

സെര്‍വര്‍ പണിമുടക്കി; ആദ്യ ദിനം ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു; ഇന്നലെ വിതരണം ചെയ്തത് 46,000 കിറ്റുകള്‍

കൊച്ചി: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ആദ്യ ദിവസം ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 11.55 ഓടെ സംഭവിച്ച തകരാര്‍ വൈകീട്ട് ആറുമണിക്ക് ശേഷമാണ് പരിഹരിച്ചത്. കാര്‍ഡ് ഉടമ വിരല്‍ പതിപ്പിക്കുമ്ബോള്‍ ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ച്‌ റേഷന്‍ നല്‍കാനുള്ള സംവിധാനമാണ് പ്രവര്‍ത്തിക്കാതിരുന്നത്. മെഷീന്‍ തകരാറുമൂലം ആയിരക്കണക്കിന് പേരാണ് കിറ്റ് വാങ്ങാനാകാതെ മടങ്ങിയത്. ചില കടകളില്‍ കാര്‍ഡ് ഉടമയുടെ Read More …

നടിയെ ആക്രമിച്ചകേസ്; കോടതിമാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി. പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ജഡ്ജി എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറിയ സാഹചര്യത്തില്‍ കേസും അങ്ങോട്ട് മാറ്റുകയായിരുന്നു.ഈ കോടതി മാറ്റത്തിനെതിരെയാണ് Read More …

ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

കൊച്ചി: മധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ജബല്‍പൂരിലുള്ള നിര്‍മലിന്റെ ഭാര്യ ഗോപി ചന്ദ്രയും മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് കൊച്ചിയിലെത്തും. വ്യാഴാഴ്ച ഉച്ചയോടെയാണ് നിര്‍മലിന്റെ മൃതദേഹം കണ്ടെത്തിയത്. യമുന നദിയുടെ തീരപ്രദേശമായ പട്‌നയില്‍ Read More …

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ തുടങ്ങും

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ തുടങ്ങും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഭക്ഷ്യക്കിറ്റില്‍ ഉള്ളത്. കിറ്റിന്‍റെ പാക്കിംഗ് എണ്‍പത് ശതമാനവും പൂര്‍ത്തിയായതായി സപ്ലൈക്കോ അറിയിച്ചു. ഇത്തവണ പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ആണ് കിറ്റില്‍ ഉണ്ടാവുക. മില്‍മയില്‍ നിന്ന് നെയ്യ്, ക്യാഷു കോര്‍പ്പറേഷനില്‍ Read More …

ഭാര്യക്കെതിരായ നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യ തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയാണെന്ന് ഹൈക്കോടതി. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നതും ക്രൂരതയുടെ പരിധിയില്‍ വരുമെന്നും ഇതു വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കീഴ്ക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സിഎസ് Read More …