തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ ദുരഭിമാനക്കൊല

തിങ്കളാഴ്‌ച രാത്രിയാണ് ദളിത് യുവാവായ വൈരമുത്തുവിനെ (28) പെൺകുട്ടിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നത്. പ്രതികൾക്കെതിരെ എസ്.സി-എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയതിനിടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ക്രൂരമായ കൊലപാതകത്തിന് പ്രേരണ നൽകിയത് പെൺകുട്ടിയുടെ മാതാവാണെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് മയിലാടുതുറൈ എസ്.പി ജി. സ്റ്റാലിൻ പറയുന്നത് Read More …

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ച് 2500 രൂപ കവർന്നു

ബെംഗളൂരു∙ നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിൽ കടന്നുകയറി, ഉറങ്ങിക്കിടന്ന 21 വയസ്സുകാരിയെ കത്തികാട്ടി പീഡിപ്പിച്ചതായി പരാതി. മുഖംമറച്ച് എത്തിയ ഇയാൾ 2500 രൂപയുമായാണ് കടന്നത്. 29ന് പുലർച്ചെ 3 ഓടെ ബിടിഎം ലേഒൗട്ടിലെ ലക്ഷ്മണ ദുർഗ വനിതാ പിജിയിലാണ് സംഭവം. കൂടെ താമസിക്കുന്ന മറ്റൊരു യുവതി ജോലി കഴിഞ്ഞ് മടങ്ങി എത്തേണ്ടതിനാൽ മുറി പൂട്ടിയിരുന്നില്ല. Read More …

വേങ്ങരയിൽ വാടകക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തിയ രണ്ടു പേര്‍ പിടിയിൽ

മലപ്പുറം വേങ്ങരയിൽ വാടകക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തിയ രണ്ടു പേര്‍ പിടിയിൽ. കാടാമ്പുഴ മാറാക്കര സ്വദേശി മൈലംപാടന്‍ നൗഷാദ് (37) പടപ്പറമ്പ് മൂച്ചിക്കല്‍ സ്വദേശി വലിയകലയില്‍ ജാസിം (40), എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.വേങ്ങര പറപ്പൂർ കൊ ഴിയൂരിലെ വാടക കോട്ടേഴ്സ്ൽ നിന്നാണ് പിടിയുലായത്. ഇവരിൽനിന്ന് 40 ഗ്രാം MDMA പി കൂടി. പെരിന്തൽമണ്ണ Read More …

കണ്ണൂർ കീഴറയിലെ സ്ഫോടനത്തിൽ വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് കേസെടുത്തു.

സ്ഫോടകവസ്‌തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം മരിച്ചത് കണ്ണൂർ മാട്ടൂൽ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ സ്ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം Read More …

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി

പാലക്കാട് : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. പാലക്കാട് സ്വദേശിയായ യുവതിയാണ്‌ പരാതി നല്‍കിയത്.പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം Read More …

കൈകളിൽ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു; ഭിന്നശേഷിക്കാരിയുടെ പരാതിയിൽ അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്

വളാഞ്ചേരി: മലപ്പുറത്ത് ഭിന്നശേഷിക്കാരിയുടെ കൈ അധ്യാപിക പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. അധ്യാപിക കൈകളിൽ ചൂടുവെള്ളം ഒഴിച്ചെന്നും വഴക്ക് പറഞ്ഞെന്നും കുട്ടി പരാതിയിൽ പറയുന്നു. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി വ്യാജമാണെന്നും അങ്ങനെ ഉണ്ടായിട്ടില്ലെന്നും അധ്യാപിക പറയുന്നു. കുട്ടികൾ ഇടക്ക് സമാനമായ പരാതികൾ ഉന്നയിക്കാറുള്ളതാണെന്ന് മറ്റ് അധ്യാപകർ പറഞ്ഞു. 25കാരിയായ Read More …

പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്. കൊല്‍ക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിന്റെ സംശയം. ദമ്പതികള്‍ വീട് പൂട്ടി പോയ നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

വീട്ടിൽ നിന്ന് 30 പവനും നാലുലക്ഷം രൂപയും കാണാതായി; മരുമകൾ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് അറസ്റ്റിൽ

ഇരിക്കൂർ (കണ്ണൂർ) ∙ കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും Read More …