പാലക്കാട് വൻ ലഹരിമരുന്ന് വേട്ട; പിടിയിലായത് മലപ്പുറം സ്വദേശികളടക്കമുള്ള 3 പേർ ഇതിൽ 2 യുവതികൾ, സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ
പാലക്കാട് : പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ നിന്നാണ് പൊലീസും നാർക്കോട്ടിക് സെല്ലും സംയുക്തമായി പ്രതികളെ പിടികൂടിയത്. ആൻസിയെ കഴിഞ്ഞ വർഷവും എംഡിഎംഎയുമായി പിടികൂടിയിരുന്നു. Read More …
