ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം കുതിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന വിലയിലെ കുതിപ്പ് ഇന്നും തുടര്‍ന്നതോടെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം കുതിച്ചു. 87000 രൂപ എന്ന ചരിത്ര നേട്ടത്തിലേക്കാണ് പവന്‍ വില എത്തിയത്. തിങ്കളാഴ്ച ആദ്യമായി പവന്‍ വില 85000 ത്തിലേക്കും ഇന്നലെ 86000 ത്തിലേക്കും സ്വര്‍ണ വില എത്തിയിരുന്നു. ഇതോടെ Read More …

സംസ്ഥാന സർക്കാരിന് എതിരെ വിമർശനവുമായി പി.വി. അൻവർ.

എൽഡിഎഫിൻ്റെ പലസ്‌തീൻ ഐക്യദാർഡ്യ സംഗമത്തിൽ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കണം. പറ്റുമെങ്കിൽ യോഗിയുടെ സന്ദേശം കൂടി വായിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി. സംസ്ഥാന സർക്കാർ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് അൻവറിന്റെ പ്രതികരണം. ഈ പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയുടെ സി എം വിത്ത് മീയിലും അൻവർ Read More …

ഫ്രാൻസിൽ നിന്ന് കാണാതായ ദക്ഷിണാഫ്രിക്കൻ അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി.

ഫ്രാൻസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ എൻകോസിനാത്തി ഇമ്മാനുവൽ മതത്വേയാണ് മരിച്ചത്. പാരിസിൽ ഒരു ഹോട്ടൽ കെട്ടിടത്തിൻ്റെ ചുവട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഫ്രഞ്ച് ദിനപ്പത്രം പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നു. 2014 മുതൽ 2019 വരെ ദക്ഷിണാഫ്രിക്കയുടെ കലാ-സാംസ്കാരിക മന്ത്രിയായും പിന്നീട് 2019 മുതൽ 2023 വരെ കായിക, കലാ-സാംസ്കാരിക മന്ത്രിയായും മതത്വേ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം Read More …

സാമുദായിക സംഘടനകൾ സി പി എമ്മിനെ പിന്തുണയ്ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

മൂന്നാമതും ഇടത് സർക്കാർ വരുമെന്ന് ഉറപ്പാണ്കേരളത്തിൽ വികസനത്തിന്റെ പാത വെട്ടി തുറന്നു മൂന്നാമതും ഭരണത്തിലേക്കുള്ള പടിവാതിക്കൽ ആണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ മൂന്നാം ടേമിലേക്കു സ്വാഗതം അരുളുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സമുദായിക സംഘടനകൾ ഉൾപ്പെടെ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും എതിർക്കുന്ന രാഷ്ട്രീയ ചേരിയിലുള്ള ആയിരക്കണക്കിന് ആളുകളും പുതിയ Read More …

ശബരിമല സ്വർണ്ണ പാളി വിവാദം; ‘ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടും’: പി.എസ് പ്രശാന്ത്

ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 1999-2025 കാലത്തെ ഇടപെടലുകൾ അന്വേഷിക്കണം. 2019 ൽ ഉണ്ടായ ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ അന്വേഷിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട് വിവാദം പാടില്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. വിവാദം അവസാനിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. Read More …

ബലാത്സംഗ കേസ്: ‘വേടനെതിരെ തെളിവ്’; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുവ ഡോക്ടറുടെ പരാതിയിലായിരുന്നു തൃക്കാക്കര പൊലീസ് കേസ് എടുത്തത്.

പിഎഫ് തുക ജനുവരി മുതൽ എടിഎമ്മിലൂടെ പിൻവലിക്കാം

ഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് സന്തോഷ വാർത്ത. എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരി മുതൽ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.ഈ വർഷം മാർച്ചിൽ, നടപ്പാക്കാനിരിക്കുന്ന ഇപിഎഫ്ഒ 3.0 ഇപിഎഫ്ഒ സംവിധാനത്തെ ഒരു ബാങ്ക് പോലെ ലഭ്യമാക്കുമെന്നും എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാൻ സഹായിക്കുമെന്നും കേന്ദ്ര തൊഴിൽ, തൊഴിൽ Read More …

ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത നടപടി; കസ്റ്റംസിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത നടപടിയില്‍ കസ്റ്റംസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസില്‍ കോടതി കസ്റ്റംസിന് നോട്ടിസ് അയച്ചു. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്താണ് നടന്‍ ഹരജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ഹരജിയില്‍ പറയുന്നു. ഹരജി ചൊവ്വാഴ്ച Read More …