ഹജ്ജ്: കേരളത്തിനുള്ള സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കും

അടുത്ത വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവ് വന്നേക്കും. 2025ൽ അപേക്ഷകർ കുറവുള്ള സംസ്ഥാനങ്ങളിലെ സീറ്റുകൾ കേരളത്തിന് ക്രമീകരിച്ചുനൽകിയിരുന്നു. എന്നാൽ, അടുത്തവർഷം ഈ സംസ്ഥാനങ്ങളിൽ അപേക്ഷകർ കൂടുതലാണ്. 2026ലെ തീർഥാടകരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മിലെ ഉഭയകക്ഷി കരാർ വൈകാതെ ഒപ്പിടുമെന്നും കമ്മിറ്റിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. Read More …

ഇന്ന് വടക്കൻ കേരളത്തില്‍ അതിശക്ത മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തില്‍ ഇന്ന് മഴ ഭീഷണി. ഇത് പ്രകാരം ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം Read More …

ഗസ പൂര്‍ണ്ണമായും തുടച്ചുനീക്കും നെതന്യാഹു ഐക്യരാഷ്ട്രസഭയില്‍; അംഗരാജ്യങ്ങള്‍ പ്രതിഷേധിച്ചിറങ്ങിപ്പോയി

ന്യൂയോര്‍ക്ക്: ഗസയിലെ സൈനിക നടപടികള്‍ തുടരുമെന്നും അവിടത്തെ ലക്ഷ്യം വേഗം പൂര്‍ത്തിയാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍ഹ്യൂ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചു. പ്രതിഷേധസൂചകമായി പല രാജ്യങ്ങളിലെ പ്രതിനിധികള്‍ പ്രതിഷേധിച്ച് വേദി വിട്ടു. പലസ്തീനിന് സ്വതന്ത്ര രാജ്യപദവി അംഗീകാരം നല്‍കുന്നത് അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ 7 ആക്രമണത്തിന് ശേഷം പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്നത് ന്യൂയോര്‍ക്കിന് Read More …

സംസ്ഥാനത്ത് ആയുർവേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനം : മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കോടി രൂപ ചെലവഴിച്ച് നിലവിലുള്ള നേത്ര ചികിത്സാ യൂണിറ്റുകളെ നവീകരിച്ചതിന് പുറമേ 6 ദൃഷ്ടി യൂണിറ്റുകള്‍ കൂടി ആരംഭിച്ചതോടെയാണ് എല്ലാ ജില്ലകളിലും ആയുര്‍വേദ നേത്രരോഗ ചികിത്സ സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല Read More …

യുദ്ധാനന്തരം ഗാസയിൽ ഹമാസിന് സ്ഥാനമില്ല: മഹ്മൂദ് അബ്ബാസ്

ന്യൂയോർക്ക് ∙ ഇസ്രയേലിൽ 2023 ൽ ഹമാസ് നടത്തിയ കടന്നാക്രമണത്തെ പലസ്തീൻ ജനത തള്ളിക്കളയുന്നുവെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യുദ്ധാനന്തരം ഗാസയിൽ ഹമാസിനു സ്ഥാനമുണ്ടാവില്ലെന്നും അവർ ആയുധം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് വീസ നിഷേധിച്ചതിനാൽ വിഡിയോ വഴിയായിരുന്നു പലസ്തീൻ നേതാവിന്റെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിലെ പ്രസംഗം.ഇസ്രയേൽ ആക്രമണം മൂലം ഗാസയിലെ Read More …

എയിംസ് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ സിപിഎം.

സുരേഷ് ഗോപിയുടേത് ഉടായിപ്പ് പണി എന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. സുരേഷ് ഗോപി പറയുന്നതിൽ യാതൊരു കഴമ്പുമില്ല. കേരളത്തിനെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആർ നാസർ വ്യക്തമാക്കി. കേരളത്തിൽ എവിടെ വന്നാലും സ്വാഗതാർഹമാണ്. എയിംസ് കേരളത്തിൽ കൊണ്ടുവരാനുള്ള വലിയ പരിശ്രമമാണ് സർക്കാരിന്റെ Read More …

ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വി ഡി സതീശൻ പറഞ്ഞു. സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണം. ഷാഫിയുടെ പരാതിയിൽ കേസെടുക്കണം. ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വി ഡി സതീശൻ പറഞ്ഞു. പോലീസ് മർദ്ദനമേറ്റ പീച്ചിയിലെ ലാലീസ് ഹോട്ടലുടമയെയും ജീവനക്കാരെയും സന്ദർശിക്കാനെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

രാജസ്ഥാനിലെ ബൻസ്വരയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

1.22 ലക്ഷം കോടിയിലധികം രൂപയുടെ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടത്. അനുശക്തി വിദ്യുത് നിഗം ലിമിറ്റഡിന്റെ മഹി ബൻസ്വര രാജസ്ഥാൻ ആണവ വൈദ്യുത പദ്ധതിയാണ് ഇതിൽ പ്രധാനം. ഈ ആണവ വൈദ്യുത പദ്ധതിയ്ക്ക് മാത്രം ഏകദേശം 42,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പ്ലാൻ്റിൽ നാല് 700 മെഗാവാട്ട് പ്രഷറൈസ്‌ഡ്‌ ഹെവി വാട്ടർ റിയാക്ടറുകൾ Read More …