ആഗോള അയ്യപ്പസംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

അയ്യപ്പഭക്തന്മാരുടെ ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ അനല്പമായ സന്തോഷമുണ്ട് എന്നു തുടക്കത്തില്‍ തന്നെ അറിയിക്കട്ടെ. ശബരിമലയ്ക്കു വേറിട്ട, തനതായ ചരിത്രമുണ്ട്; ഐതിഹ്യങ്ങളും. അതാവട്ടെ, സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരെന്നു കരുതപ്പെടുന്നവരുമായി കൂടി ബന്ധപ്പെട്ടതാണ്. ശബരി ഒരു തപസ്വിനിയായിരുന്നു. ഗോത്രസമൂഹത്തില്‍ നിന്നുള്ള തപസ്വിനി. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണന്മാര്‍ ആ വഴി വരുന്നതു കാത്തിരുന്ന ആ ശബരിയുടെ പേരിലാണ് പിന്നീട് Read More …

ഇസ്രായിലിന്റെ ക്രൂരതക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണം; ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹം:ഖലീല്‍ ബുഖാരി തങ്ങള്‍

സ്വതന്ത്ര ഫലസ്തീന്‍ യുന്‍ പൊതുസഭ പ്രമേയത്തെ പിന്തുണച്ച ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും ആയിരക്കണക്കിന് നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ഫലസ്തീനികളെ കൊന്നൊടുക്കുന്ന ലോക മനസാക്ഷിയെത്തന്നെ പിടിച്ചുലക്കുന്ന ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ അക്കാദമിക്ക് Read More …

ദോഹയിലെ സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ ഒൻപതാം തവണയും പ്രഭാഷകനായി ഡോക്ടർ സുബൈർ മേടമ്മൽ

ഖത്തറിൽ നടന്ന സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ ഫാൽക്കണുകളെ കുറിച്ച് ക്ലാസ്സെടുത്ത് പ്രമുഖ ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം പ്രൊഫസറുമായ ഡോക്ടർ സുബൈർ മേടമ്മൽ വീണ്ടും ശ്രദ്ധേയനായി.. ഫാൽക്കണുകളെ കുറിച്ച് ആറുവർഷം യൂ.എ.യിലും ഖത്തറിലും മറ്റ് വിദേശരാജ്യങ്ങളിലും പഠനം നടത്തി 2004ൽ ഫാൽക്കണുകളിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ ഏക ഇന്ത്യക്കാരനായ സുബൈർ ഒൻപതാം Read More …

ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്ത്രീകൾക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാർ അഭിയാൻ, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകൾ, സ്ത്രീകൾക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാൾ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങൾ. പിറന്നാൾ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. വിവിധ നേതാക്കൾക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ Read More …

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ

കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പന്തളം കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ അയ്യപ്പ സംഗമം സംബന്ധിച്ചുള്ള അതൃപ്തിയും വിയോജിപ്പുകളും വ്യക്തമാക്കുന്നതായിരുന്നു വാർത്തക്കുറിപ്പ്. യുവതി പ്രവേശന കാലയളവിലെ കേസുകൾ പിൻവലിക്കാത്തതിലും സുപ്രീംകോടതിയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താത്തതിലും Read More …

മതപരിവര്‍ത്തന നിരോധന നിയമം” സ്‌റ്റേ ചെയ്യണമെന്ന ആവശ്യം; സംസ്ഥാനങ്ങളുടെ നിലപാട് തേടി സുപ്രിംകോടതി

ന്യൂഡല്‍ഹി: ‘മതപരിവര്‍ത്തന നിരോധന നിയമം’ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി സുപ്രിംകോടതി. അത്തരം നിയമങ്ങള്‍ പ്രാബല്യത്തിലുള്ള മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളോടാണ് ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് തേടിയത്. നിയമങ്ങള്‍ക്കെതിരായ ഹരജികള്‍ വര്‍ഷങ്ങളായി പരിഗണിക്കാതെ കിടക്കുകയാണെന്നും ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ Read More …

ശബരിമല സ്വർണ്ണപാളി കേസിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി

സ്വർണ്ണപാളികളുടെ ഭാരത്തിൽ കോടതി സംശയങ്ങൾ ഉന്നയിച്ചു.നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് കോടതി ചോദിച്ചു. 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു. തിരികെ കൊണ്ട് വന്നപ്പോൾ ഭാരം കുറഞ്ഞതായി കാണുന്നു. മഹസർ രേഖകൾ കോടതി പരിശോധിച്ചു. 2019ൽ ഒന്നേകാൽ മാസം അത് കൈവശം വെച്ചപ്പോൾ 4 കിലോ കുറവ് മെഹസറിൽ ഉണ്ട്. വിചിത്രമായ Read More …

പോലീസിൽ പുഴുക്കുത്തുകൾ ഉണ്ട്: എം വി ജയരാജൻ

പോലീസിൽ ചില പുഴുക്കുത്തുകൾ അന്നും ഇന്നും ഉണ്ട്. തെറ്റ് ചെയ്ത പോലീസുകാരെ സംരക്ഷിക്കുകയല്ല ഇടത് സർക്കാർ നയം. തെറ്റിന്റെ ലഘുഗുരുത്വം പരിശോധിച്ച് നടപടി എടുക്കും. തെറ്റുകാർക്കെതിരായ നടപടി വൈകിയിട്ടില്ല. പരാതികളിൽ അന്വേഷണം നടത്തിയ ശേഷം നടപടി ഉണ്ടാകും.ഗുരുതര പ്രതിസന്ധിയിൽ അകപ്പെട്ട കോൺഗ്രസ് രക്ഷപ്പെടാനാണ് സർക്കാരിനെതിരെ തിരിയുന്നതെന്നും എം വി ജയരാജൻ.