സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു

സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1,000 രൂപയാണ് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ സർവകാല റെക്കോഡിലാണ് 24 കാരറ്റ് സ്വർണത്തിന്റെ വില. 10 ഗ്രാമിന് Read More …

മ്യാൻമാറിൽ സൈനിക ഭരണകൂടത്തിന്റെ “സ്കാം സെന്ററുകൾ” – മനുഷ്യക്കടത്തിന്റെയും തട്ടിപ്പിന്റെയും പുതിയ ആസ്ഥാനം

തായ്-മ്യാൻമാർ അതിർത്തി പ്രദേശങ്ങളിൽ “KK പാർക്ക്” എന്ന പേരിൽ പ്രവർത്തിക്കുന്ന വലിയ ക്യാമ്പുകളും മറ്റു പല കേന്ദ്രങ്ങളും മനുഷ്യക്കടത്തും ഓൺലൈൻ തട്ടിപ്പും നടത്തുന്ന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. പ്രാദേശികവും അന്താരാഷ്ട്രവുമായ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം ലക്ഷത്തോളം പേരാണ് ഈ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത്. ജോലി വാഗ്ദാനങ്ങൾ നൽകി കൊണ്ടുപോകുന്നവരെ അവിടെ തടവിലാക്കി, ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ جبരമായി ഏർപ്പെടുത്തുന്നുവെന്നാണ് Read More …

30 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ വെളളപ്പൊക്കം; എല്ലാം പോയെന്ന് വിലപിച്ച് ഇന്ത്യയുടെ ‘അന്നശാലയിലെ’ കര്‍ഷകര്‍

പഞ്ചാബിലെ കൃഷിഭൂമി ഇത്തവണ കനത്ത പ്രളയത്തിലാഴ്ന്നിരിക്കുന്നു. ”എല്ലാം പോയി,” എന്നു കരയുകയാണ് കര്‍ഷകതര്‍. വയലുകള്‍ നിറയെ വെള്ളം. ധാന്യവും പരുത്തിയും ചിരകാലം കാത്തു വളര്‍ത്തിയ വിളകളും ഒഴുകിപ്പോയി. വീടിന്റെ ചുവരുകള്‍ വരെ വെള്ളത്തിലാഴ്ന്ന്ു. പശുക്കള്‍ മുഴുപട്ടിണിയലാണ്. വ്യാപകമായി കെട്ടിടങ്ങള്‍ പൊളിഞ്ഞു, കനത്ത മഴയുടെ ശബ്ദം മാത്രം നാലുവശവും. ഗ്രാമങ്ങളിലെ വഴികള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. വൈദ്യുതി ദിവസങ്ങളായി Read More …

ഹ്യുണ്ടായി പ്ലാന്റില്‍ അമേരിക്കന്‍ കുടിയേറ്റ വകുപ്പ് റെയ്ഡ്; നൂറുകണക്കിന് തൊഴിലാളികള്‍ പിടിയിലായി

ജോര്‍ജിയയിലെ ബ്രയാന്‍ കൗണ്ടിയിലെ ഹ്യുണ്ടായി വാഹന നിര്‍മ്മാണ യൂണിറ്റില്‍ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (DHS) സെപ്റ്റംബര്‍ 5-ന് വലിയ റെയ്ഡ് നടത്തി. കുടിയേറ്റ നിയമലംഘനത്തിനെതിരെയുളള ഈ പരിശോധനയില്‍ ഏകദേശം 475 പേരെ കസ്റ്റഡിയിലെടുത്തതായി ഫെഡറല്‍ അധികൃതര്‍ അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ വര്‍ക്ക്‌സൈറ്റ് റെയ്ഡായി അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചു. Read More …

ഓണാഘോഷ സമാപന ഘോഷയാത്ര: ഗവർണറെ ക്ഷണിച്ചെന്ന് വി. ശിവൻകുട്ടി

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് ക്ഷണം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഗവർണറെ ഇത്തവണ ക്ഷണിച്ചിട്ടില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഗവർണറെ നേരിട്ട് ക്ഷണിക്കുന്നതിനായി അദ്ദേഹത്തിന്റെ സമയം തേടിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍; അവധിയെടുത്ത് മാറി നിൽക്കണമെന്ന് സതീശൻ വിഭാഗം

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് പിന്തുണ നൽകുന്നത്. അതേസമയം,വിശദീകരണം പോലും ചോദിക്കാതെ സസ്പെന്‍ഡ് ചെയ്തതിലെ അതൃപ്തിയിലാണ് എ ഗ്രൂപ്പ്. ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുത്ത് മാറി നിൽക്കുന്നതാണ് വിഷയത്തിൽ ഭരണപക്ഷത്തിന്‍റെ വായടിപ്പിക്കാൻ Read More …

വഖഫ് നിയമം; സമസ്ത വീണ്ടും സുപ്രീം കോടതിയിൽ, ‘നിയമത്തിന്‍റെ പേരിൽ ഭൂമി പിടിച്ചെടുക്കുന്നു, കെട്ടിടങ്ങള്‍ തകര്‍ക്കുന്നു’

വഖഫ് നിയമത്തിനെതിരെ സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ വിധി പറയാനിരിക്കയാണ് പുതിയ ഹർജിയുമായി സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുൽഫിക്കർ അലി വഴി സമസ്ത കോടതിയിൽ ഹർജി നൽകിയത്. പുതിയ നിയമം ഉപയോഗിച്ച് വഖഫ് ഭൂമികൾ ഏറ്റെടുക്കുകയോ സ്വഭാവം മാറ്റുകയോ Read More …

ട്രംപിന്‍റെ താരിഫ് സമ്മര്‍ദത്തിന് വഴങ്ങില്ല; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് മോദി

ഡോണൾഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകൾക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ Read More …