ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും

ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോണ്‍ ഫാക്ടറിയും മോദി സന്ദര്‍ശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം നാലിനാകും മോദി എത്തുന്നത്. നാളെ ചൈനീസ് സമയം Read More …

ഗാസ സിറ്റി അപകടകരമായ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രയേൽ; ബോംബിങ്ങും ഷെല്ലാക്രമണവും തുടരുന്നു

ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി അപകടകരമായ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രയേൽ. സൈനികനടപടിയുടെ പ്രാരംഭഘട്ടത്തിലാണെന്നും സഹായവിതരണത്തിനായി പകൽ വെടിനിർത്തുമെന്നും വ്യക്തമാക്കി. ഗാസ സിറ്റിയിൽ ഭക്ഷ്യക്ഷാമമാണെന്നു കഴിഞ്ഞദിവസം യുഎൻ ഏജൻസി പ്രഖ്യാപിച്ചിരുന്നു. രാത്രികാല ബോംബിങ്ങും ഷെല്ലാക്രമണവും ഇസ്രയേൽ ശക്തമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 59 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 23 പേർ ഭക്ഷണകേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്. Read More …

സ്വർണ്ണം ഞെട്ടിച്ചു; പവന്ന് 77000 അടുത്ത്

കേരളത്തില്‍ സ്വര്‍ണത്തിന് ഞെട്ടിക്കുന്ന വില വര്‍ധനവ്. ആയിരം രൂപയിലധികം വര്‍ധിച്ച പവന്‍ വില വൈകാതെ 80000 രൂപ എത്തിയേക്കുമെന്ന തോന്നലുണ്ടാക്കി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഇത്രയും കുതിക്കാന്‍ കാരണം. മാസങ്ങള്‍ക്ക് മുമ്പ് വരെ പവന്‍ വില പിടിവിടുമെന്ന് പറയുമ്പോഴും ഇത്രയും ഉയരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഡോളര്‍ സൂചികയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അമേരിക്കയുടെ കേന്ദ്ര Read More …

വിദഗ്‌ധരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തിര കാര്യനിർവഹണ കേന്ദ്രങ്ങളിൽ സാങ്കേതിക വിദഗ്‌ധരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. അടിയന്തരഘട്ട ദുരന്തനിവാരണ പ്രവർത്തനം ഏകോപിക്കുന്നതാണ് ചുമതല. ജില്ലാ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സാങ്കതിക സഹായത്തിലാണ് സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പത്തനംതിട്ട കലക്ടറേറ്റ് ഡിഇഒസി എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഫോൺ: 04682222515,

എഐ ക്യാമറ അഴിമതി ആരോപണം: അന്വേഷണം ആവശ്യപ്പെട്ടുള്ള വിഡി സതീശന്‍റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി

എഐ ക്യാമറ സ്ഥാപിക്കലിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി. എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്. ഗുരുതര ആരോപണങ്ങളായിരുന്നു കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവച്ചത്. കോടതി മേൽനോട്ടത്തിൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വി ഡി സതീശൻ Read More …

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി

പാലക്കാട് : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. പാലക്കാട് സ്വദേശിയായ യുവതിയാണ്‌ പരാതി നല്‍കിയത്.പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം Read More …

ആശയം തരൂ’: വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി

രണകാലാവധി അവസാനിക്കാൻ 9 മാസം ശേഷിക്കെ, ജനങ്ങളുടെ പരാതികളിലും നിർദേശങ്ങളിലും ഫലപ്രദമായി സർക്കാരിന് ഇടപെടാൻ കഴിയുന്ന പുതിയ സംവിധാനം നിർദേശിക്കാൻ വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഒപ്പിട്ടു ചീഫ് സെക്രട്ടറി വഴി നൽകിയ ഇൗ കുറിപ്പിനോട് അടിയന്തരമായി പ്രതികരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വകുപ്പു സെക്രട്ടറിമാർ നൽകുന്ന നിർദേശങ്ങൾ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നും കുറിപ്പിലുണ്ട്.

ഗാസയിലെ ആശുപത്രി ആക്രമണം ഹമാസിന്റെ നിരീക്ഷണ ക്യാമറ തകർക്കാനെന്ന് ഇസ്രയേൽ

ഗാസയിലെ അൽ നാസർ ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ തകർക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ ന്യായീകരണം. മാധ്യമപ്രവർത്തകരടക്കം കൊല്ലപ്പെട്ട അൽ നാസർ ആശുപത്രിയിലെ മിസൈൽ ആക്രമണത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഹമാസ് ക്യാമറ സ്‌ഥാപിച്ചതെന്ന് സൈനിക വൃത്തങ്ങൾ ആരോപിച്ചു. വാർത്താ ഏജൻസികളായ റോയിട്ടേഴ്സിന്റെയും അസോഷ്യേറ്റഡ് പ്രസിന്റെയും Read More …