ഐഎസ്സില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടി സിറിയയില്‍ കൊല്ലപ്പെട്ടതായി സൂചന

തൃക്കരിപ്പൂര്‍: കാസര്‍കോഡുനിന്നും കാണാതായി ഐഎസ്സില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടെ സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരണവിവരം സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. കരോളം സ്വദേശിയായ ഇയാള്‍ മുംബൈ വഴിയാണ് ഇന്ത്യ വിട്ടത്. ഇയാള്‍ കഴിഞ്ഞ വര്‍ഷം മുംബൈ പൊലീസിന്റെ കസ്റ്റഡിയിലുള്ളതായി വാര്‍ത്ത പരന്നെങ്കിലും എന്‍.ഐ.എ നിഷേധിച്ചിരുന്നു. ഇയാള്‍ മുംബൈ പൊലീസിന്റെ കണ്ണുവെട്ടിച്ച് സിറിയയില്‍ എത്തിയതായി കഴിഞ്ഞ Read More …

കാസര്‍കോട് കോണ്‍ഗ്രസില്‍ കൂട്ടരാജി

കാസര്‍കോട്: അച്ചടക്ക നടപടിക്ക് വിധേയനായ ഡി.എം.കെ.മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡി.സി.സി ഭാരവാഹികള്‍ അടക്കം നാല്‍പത് പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിമതനായി മത്സരിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട്,? അച്ചടക്ക നടപടി പിന്‍വലിച്ച് Read More …

പിണറായി സര്‍ക്കാരിന് സ്ത്രീ സുരക്ഷയെ കുറിച്ച് പറയാന്‍ അര്‍ഹതയില്ല

കാസര്‍കോട്:  ജനവിരുദ്ധ സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും ഈ സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് യാതൊരു നീതിയും ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേഷ് ആരോപിച്ചു. വിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞ് കിടക്കുകയാണ്. എസ് എസ് എല്‍ സി ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ ഉത്തരരവാദിത്വത്തില്‍ നിന്നും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാറിനും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. വിദ്യാഭ്യാസ Read More …

മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസ് ; മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ് : മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. അജേഷ് എന്ന അപ്പു, നിധിന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതിനു പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്രസ അധ്യാപകനായ കുടകു സ്വദേശി മുഹമ്മദ് റിയാസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

നിരോധിച്ച കോഴിപ്പോര് നടത്തിയ ആറംഗ സംഘം അറസ്റ്റില്‍

ബദിയടുക്ക: കാസര്‍കോട് ബദിയടുക്ക മേഖലയില്‍ കോഴിപ്പോര് സജീവമാകുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ബാഡൂര്‍ പുഴയോരത്ത് കോഴിപ്പോര് നടത്തുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. ബാബുറായ്, കുഞ്ഞമൂല്യ, സുരേന്ദ്ര, സദാനന്ദ, പ്രസാദ്, ജയരാമ എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. അങ്കക്കോഴികളെയും വാതുവെച്ച രണ്ടായിരത്തഞ്ഞൂറോളം രൂപയും പോലീസ് പിടിച്ചെടുത്തു. നേരത്തെ പ്രദേശത്ത് കോഴിപ്പോര് സജീവമായി Read More …

മജിസ്‌ട്രേറ്റ് ജീവനൊടുക്കി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് വി.കെ.ഉണ്ണികൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വന്തം ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ സുള്ള്യയില്‍ മദ്യപിച്ച് അക്രമ സ്വഭാവം കാട്ടിയതിന് ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റിഡിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി ഉണ്ണികൃഷ്ണനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. Read More …

എന്‍ഡോസള്‍ഫാന്‍ ബാധിത ജീവനൊടുക്കി

കാസര്‍ഗോഡ്: കാസര്‍ഗോട്ട് എന്‍ഡോസള്‍ഫാന്‍ ബാധിത ജീവനൊടുക്കി. കാസര്‍ഗോഡ് ബെള്ളൂര്‍ കാളേരി വീട്ടില്‍ രാജീവി (60) ആണ് മരിച്ചത്. ചികിത്സക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്നെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട്ടെ അഭിഭാഷകനായ സി ഷുക്കൂറിന്റെ പരാതിയിലാണ് കാഞ്ഞങ്ങാട് പൊലീസ് ശശികലയ്‌ക്കെതിരെ കേസെടുത്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ടായ കെ.പി.ശശികല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു അഡ്വക്കറ്റ് സി.ഷുക്കൂറിന്റെ പരാതി. Read More …