ഹിന്ദു ഐക്യവേദി നേതാവും നിയമകുരുക്കിലേക്ക്

കോഴിക്കോട്: മുസ്ലിംങ്ങളല്ലാത്തവരോട് ചിരിക്കരുത്, ജോലിക്കു നിര്‍ത്തരുത്, പ്രശംസിക്കരുത് തുടങ്ങി മതവിദ്വേഷംവളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ ഫരീദ് പാലത്തിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയ ഷുക്കൂര്‍ വക്കീല്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെയും പരാതി നല്‍കി. മതവിദ്വേഷംവളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് ശശികലയ്‌ക്കെതിരെ ഇന്നലെയാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി Read More …

ഹോസ്റ്റല്‍ കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി

കാസര്‍കോട്: കാസര്‍കോട് പെരിയയിലെ കേന്ദ്രസര്‍വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി. 15 ലധികം വരുന്ന നാട്ടുകാരാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സര്‍വകലാശാലയുടെ വികസനത്തിനായി സ്ഥലം വിട്ട് കൊടുത്തവരാണ് ഇവര്‍. സ്ഥലം വിട്ട് കൊടുക്കുമ്പോള്‍ വാഗ്ദാനം ചെയ്ത ജോലിയും അടിസ്ഥാന സൗകര്യങ്ങളും നല്‍കി ഇല്ലെന്നാരോപിച്ചാണ് പ്രതിഷേധം

സായുധസേനാപതാകദിനം കാസര്‍കോട് ജില്ല പുരസ്‌കാരം നേടി

കാസര്‍കോട് 2015 ലെ സായുധ സേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ചെറിയ ജില്ലയ്ക്കുള്ള ട്രോഫി കാസര്‍കോടിന് ലഭിച്ചു. സ്വാതന്ത്ര്യ ദിനപരേഡില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ക്കു വേണ്ടി സൈനിക ക്ഷേമ ഓഫീസര്‍ രാമചന്ദ്രന്‍ ബാവിലേരി മുഖ്യമന്ത്രിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. ഈ വിജയത്തിനു വേണ്ടി പ്രയത്‌നിച്ച എല്ലാ സ്‌കൂളുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ജില്ലാ Read More …

ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കാസര്‍കോട്:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡീഫെയ്‌സ്‌മെന്റ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഡീഫെയ്‌സ്‌മെന്റുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ സ്‌ക്വാഡുകളെ വിവരമറിയിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ മഞ്ചേശ്വരം ഡെപ്യൂട്ടി തഹസില്‍ദാര്‍ രഞ്ജിത് 9946171353, കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഡെപ്യൂട്ടി Read More …

ടാങ്കര്‍ ലോറികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് : ജില്ലയിലെ നാല് താലൂക്കുകളില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടാങ്കര്‍ ലോറികളില്‍ കുടിവെളളം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള ടാങ്കര്‍ ലോറി ഉടമകള്‍ ഈ മാസം 11 ന് 11 മണിക്ക് മുമ്പായി 10000 ലിറ്റര്‍ വെളളവും 5000 ലിറ്റര്‍ വെളളവും വിതരണം ചെയ്യാന്‍ പര്യാപ്തമായ ലോറി (വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെ) മുഴുവന്‍ ചെലവുകളും Read More …

ലഹരി ക്കെതിരെ പോലീസിന്റെ ‘ജ്യോതിര്‍ഗമയ’

കാസര്‍ക്കോട്: ലഹരിക്കും മയക്കുമരുന്നിനുമെതിരെ ജ്യോതിര്‍ഗമയ എന്ന ബോധവല്‍ക്കരണ നാടകവുമായി പോലീസ് സംഘം അരങ്ങിലെത്തി. കോപ്പ കാര്‍ണിവലിന്റെ ഭാഗമായാണ് ജില്ലാ പോലീസ് സംഘം നാടകവുമായെത്തിയത്. സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരിക്ക് അടിമപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിയെ പോലീസ് കണ്ടെത്തി നിയമപരമായി ശിക്ഷ നല്‍കി ബോധവല്‍ക്കരിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. ഡി വൈ എസ് പി Read More …