ആരോഗ്യവകുപ്പ് അഴിമതിയുടെ ഈജിയൻ തൊഴുത്ത്: രമേശ് ചെന്നിത്തല.

കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയൻ തൊഴുത്തായി മാറിയിരിക്കുകയാണെന്നും ഈ വകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് നൽകുന്നതെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ സാധാരണക്കാരും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. 2025 ജനുവരി 22 ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നോക്കിയാൽ Read More …

ബിന്ദുവിന്റെ മരണം: ആരോഗ്യ മന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ വിളിക്കാനോ സർക്കാർ തയാറായില്ല. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണം. ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. പി ആർ ഏജൻസി പറയുന്നതിന് അപ്പുറം ഒന്നുമില്ല സർക്കാരിന്. കോൺഗ്രസും യു ഡി എഫും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. കെട്ടിടം തകർന്ന് ഒരാൾ Read More …

മുഖ്യമന്ത്രി അമേരിക്കയിലേക്ക്;യാത്ര വിദഗ്ധ ചികിത്സക്കായി.

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. അന്ന് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. തുടർ ചികിത്സയുടെ ഭാ​ഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം. പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഫ്ലൈറ്റ്. നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ Read More …

കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂര്‍വ്വം; ചാണ്ടി ഉമ്മന്‍ എംഎല്‍എ.

ആരോഗ്യമന്ത്രിയുടെ സ്ഥാനത്തിരിക്കാൻ വീണാ ജോർജ് അർഹയല്ല എന്ന് തെളിയിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ അപകടത്തിൽ പങ്കുണ്ട്. അതെല്ലാം തെളിയിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സംഭവത്തിൽ ശക്തമായ സമരം ചെയ്യാനാണ് തീരുമാനം. അടിയന്തിരമായി ജുഡീഷ്യൽ അന്വേഷണം വേണം. അതല്ലാതെ സർക്കാർ മുഖം രക്ഷിക്കണമെന്ന് കരുതേണ്ട. 25 ലക്ഷം രൂപ ബിന്ദുവിൻ്റെ കുടുംബത്തിന് Read More …

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

രക്ഷാപ്രവർത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്‌താവനയെ തുടർന്നാണ്. ഇന്ന് രാവിലെ വരെ ആളുകൾ ഉപയോഗിച്ച കെട്ടിടമാണിത്. മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാർ ഏറ്റെടുക്കണം. ആരോഗ്യമന്ത്രി രാജിവെച്ചു ഇറങ്ങിപ്പോകണമെന്നും വിഡി സതീശൻ പറഞ്ഞു. മന്ത്രിയുടേത് ഗുരുതര തെറ്റാണ്. ഉദ്യോഗസ്ഥർ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയാണോ. പൂട്ടിയിട്ടിരിക്കുന്ന കെട്ടിടത്തിൽ എങ്ങനെ ആള് കയറും. രക്ഷപ്രവർത്തനത്തെ മന്ത്രി ഇല്ലാതാക്കി. ആരും കുടുങ്ങിക്കിടക്കുന്നില്ല Read More …

ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിന്, വിമത നീക്കം വേണ്ട

ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിന്, വിമത നീക്കം വേണ്ട; പൂർണ്ണ പിന്തുണയുമായി ബിജെപി ദേശീയ നേതൃത്വംസംസ്ഥാന ബിജെപിയിലെ ഭിന്നതയിൽ രാജീവ് ചന്ദ്രശേഖറിന് പൂർണ്ണ പിന്തുണ നൽകി ദേശീയ നേതൃത്വം. വിമത നീക്കം നടത്തരുതെന്ന് മുതിർന്ന നേതാക്കൾക്ക് സന്ദേശം നൽകി ദേശീയ നേതൃത്വം. ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിനുണ്ട്. Read More …

രജിസ്ട്രാര്‍ക്ക് പദവിയില്‍ തുടരാന്‍ തടസ്സമില്ല വിസിയുടെ നടപടി ചട്ടവിരുദ്ധം; മന്ത്രി കെ ആര്‍ ബിന്ദു.

യൂണിവേഴ്‌സിറ്റിയിലെ സംഘര്‍ഷാത്മകമായ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് മാറിനില്‍ക്കാമായിരുന്നു. ചിത്രമെങ്കിലും മാറ്റമായിരുന്നു. മതേതര ചിന്തയോടെയാണ് പുതിയ തലമുറ വളരേണ്ടത്. സര്‍വകലാശാലകള്‍ മതേതരമാണ്. നിലവിലെ നടപടി നിയമ വിരുദ്ധം. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിന്.

സംസ്ഥാനത്തെ ഹയർസെക്കണ്ടറി മേഖലയുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കും: മന്ത്രി വി ശിവൻകുട്ടി

നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്.കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചു കൊണ്ടാകും പാഠപുസ്കങ്ങൾ പരിഷകരിക്കുക എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ Read More …