ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസ്;ഒന്നാം പ്രതി കെ സുധാകരന്‍: പിണറായി വിജയന്‍

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ.സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ ഗൂഡാലോചയില്‍ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.ഇ പി ജയരാജനെ വധിക്കാന്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഓഗസ്റ്റ് 22ന് ആരംഭിച്ച സഭാ സമ്മേളനമാണ് 7 Read More …

‘എന്റെ മടിയില്‍ വളര്‍ന്ന കുട്ടി, പഠിക്കാന്‍ മിടുക്കന്‍, ഇപ്പോള്‍ ലഹരിക്ക് അടിമ’; വേദനയോടെ പ്രതിപക്ഷനേതാവ്

തിരുവനന്തപുരം; കേരളത്തിലെ യുവാക്കള്‍ക്ക് ഇടയില്‍ ലഹരി ഉപയോ​ഗം വര്‍ധിക്കുന്നത് സമൂഹത്തിന് വലിയ ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയിലും ലഹരി ഉപയോ​ഗം ചര്‍ച്ചയായിരുന്നു. ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടിസ് അവതരണ വേളയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തന്റെ സുഹൃത്തിന്റെ മകന്‍ ലഹരിയ്ക്ക് അടിമപ്പെട്ടതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. തന്റെ മടിയില്‍ Read More …

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്, ഉത്സവ ബത്ത പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസും ഉത്സവ ബത്തയും പ്രഖ്യാപിച്ചു. ഇത്തവണയും നാലായിരം രൂപ തന്നെയായിരിക്കും ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവ ബത്ത ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ പ്രത്യേക ഉത്സവ ബത്ത നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇരുപതിനായിരം രൂപ ഓണം അഡ്വാന്‍സിന് അര്‍ഹതയുണ്ടാവും. കഴിഞ്ഞ തവണ ഇത് 15,000 Read More …

കൊവിഡും, ഇന്ധന വിലവര്‍ദ്ധനവും കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയിലാക്കി: ആന്റണി രാജു

കൊവിഡും, ഇന്ധന വിലവര്‍ദ്ധനവും കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിരമിച്ച പൊതുഗതാഗത വകുപ്പ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണെന്നും നിയമസഭയില്‍ മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ 2031 കോടി രൂപയാണ് ഈ വര്‍ഷം സഹായം നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4958 കോ ടി സഹായിച്ചുവെന്നും Read More …

മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു; മന്ത്രി റോഷി അഗസ്റ്റിന്‍

മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പ്രദേശവാസികളെ മാറ്റി താമസിപ്പിക്കുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൈരളിന്യൂസിനോട് പറഞ്ഞു. ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണുണ്ടായതെന്നും മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ 5 പേര്‍ അപകടത്തില്‍പെട്ടു. രണ്ടുപേരുടെ മൃതശരീരങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ബാക്കി Read More …

ഞാനും പിണറായിയും പാര്‍ട്ടിക്ക് വിധേയപ്പെട്ട് പോകും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തന്നെയും പിണറായിയെയും നയിക്കുന്നത് പാര്‍ട്ടിയാണെന്നും രണ്ട് പേരും പാര്‍ട്ടിക്ക് വിധേയപ്പെട്ട് പോകുമെന്നും മന്ത്രി എം.വി. ഗോവിന്ദന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും സര്‍ക്കാരും ഒരേ നിലപാടില്‍ മുന്നോട്ട് പോകും. അതില്‍ ഒരു വെല്ലുവിളിയുമില്ല. കണ്ണൂര്‍ ലോബി എന്ന വിളിക്ക് പ്രസക്തിയില്ല. എവിടെ ജനിച്ചു എന്നതല്ല പ്രസക്തി. കേരളത്തിലാകമാനം Read More …

പേവിഷബാധ മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യമന്ത്രി

പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നായകളിൽ നിന്നും പൂച്ചകളിൽ നിന്നുമുള്ള കടി വർധിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് തീരുമാനം കൈക്കൊണ്ടത്. പേവിഷബാധ നിയന്ത്രിക്കാൻ മൂന്ന് വകുപ്പുകളും ചേർന്ന് കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ യോഗം Read More …

മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അഭിനന്ദിക്കാന്‍ ലഡു വിതരണം നടത്തി ബിജെപി പ്രവര്‍ത്തകര്‍

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അഭിനന്ദിക്കാന്‍ ലഡു വിതരണം നടത്തി ബിജെപി പ്രവര്‍ത്തകര്‍. ഇടുക്കി മൂലമറ്റത്ത് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് പുതുക്കിപണിയുന്നതിന് മന്ത്രിയുടെ ഓഫീസ് നടത്തിയ അടിയന്തര ഇടപെടലിന് പിന്നാലെയാണ് മന്ത്രിയെ അഭിനന്ദിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തിയത്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇവിടെ 2 തവണ സമരം Read More …