അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.വി. അന്‍വര്‍ 5000 വോട്ട് നേടുമെന്നായിരുന്നു കണക്കുകൂട്ടലെന്നും അതിനപ്പുറം പിടിച്ചതിനാല്‍ മുന്നണിക്കുകിട്ടേണ്ട ചില വോട്ടുകള്‍കൂടി നഷ്ടമായിട്ടുണ്ടെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.വി. ഗോവിന്ദന്‍ വിശദീകരിച്ചത്. അന്‍വറിനെ നേരിടുന്ന കാര്യത്തില്‍ വേണ്ടത്ര പ്രചാരണമുണ്ടായോയെന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പാര്‍ട്ടിവോട്ടുകള്‍ നന്നായി Read More …

നിലമ്പൂരിലെ തിരിച്ചടി പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജന സെക്രട്ടറി എം എ ബേബി

നിലമ്പൂരിലെ തിരിച്ചടി പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജന സെക്രട്ടറി എം എ ബേബി. ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇടത് സ്ഥാനാര്‍ത്ഥി എന്തുകൊണ്ടുതോറ്റു എന്നത് സംസ്ഥാന – ജില്ലാ ഘടകങ്ങള്‍ പരിശോധിച്ച് വിലയിരുത്തും. അന്‍വര്‍ ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് നേടിയെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും എംഎ ബേബി പ്രതികരിച്ചു.

ഇറാന്‍ ആക്രമണം നെതന്യാഹു ഒരുവര്‍ഷം മുന്‍പേ ആസൂത്രണം ചെയ്തു; പിന്നീട് ട്രംപിന്റെ പിന്തുണ തേടിയതായും വെളിപ്പെടുത്തല്‍

ഗള്‍ഫ് ഡസ്‌ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ വര്‍ഷം തന്നെ ഇറാനെതിരെ സൈനികാക്രമണം നടത്താനുള്ള തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന് അമേരിക്കന്‍പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പിന്തുണ തേടിയതായും, യുഎസിന്റെ പിന്തുണയിലായിരുന്നു ആക്രമണം കൂടുതല്‍ ഫലപ്രദമാകുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടിയതായും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആസൂത്രണം എങ്ങനെ?2023 ഒക്ടോബറിലുണ്ടായ ഹിസ്ബുല്ലയുടെയും മറ്റ് ഗ്രൂപ്പുകളുടെയും റോക്കറ്റ് Read More …

അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസ്സുകളില്‍ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണം. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചുകളയാനോ അല്ല, മറിച്ച്‌ എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചു. ഇതുവരെ നടന്ന Read More …

ആര്‍ എസ് എസ് കാര്യവാഹകന്‍ ആയല്ല, ഗവര്‍ണര്‍ ആയി വേണം രാജേന്ദ്ര ആര്‍ലേക്കര്‍ പെരുമാറേണ്ടത്; എം എ ബേബി.

ആര്‍ എസ് എസ് കാര്യവാഹകന്‍ ആയല്ല, ഗവര്‍ണര്‍ ആയി വേണം രാജേന്ദ്ര ആര്‍ലേക്കര്‍ പെരുമാറേണ്ടത് എന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. പക്വതയും ഭരണഘടനാബോധവും ഉള്ളവരെ ഗവര്‍ണര്‍മാര്‍ ആക്കണമെന്നും നാഗ്പൂരില്‍ നിന്ന് രാജ്യത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിന് തെളിവാണ് ഇവിടെ നടക്കുന്നതെന്നും സി പി എം ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ Read More …

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിൻ്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ദൃശ്യങ്ങളും നശിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ‘മാച്ച് ഫിക്സ്ഡ്’ ആണ്. എല്ലാം നിശ്ചയിച്ചുറച്ചത് Read More …

ശശി തരൂർ കോൺഗ്രസിന്റെ അവിഭാജ്യ ഘടകം: കെ സി വേണുഗോപാൽ

അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് കെ സി വേണുഗോപാൽ. ആരെങ്കിലും അഭിപ്രായവ്യത്യാസം പറഞ്ഞാൽ 52 വെട്ട് വെട്ടി ശരിയാക്കി കളയാമെന്ന് പറയുന്ന പാർട്ടി അല്ല. അതാണ് പാർട്ടിയുടെ സൗന്ദര്യം,പക്ഷേ പാർട്ടിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും ഒക്കെയുണ്ട്. അതുമായി ബന്ധപ്പെട്ട് പോകണമെന്ന നിർദ്ദേശം എല്ലാവർക്കും നൽകിയിട്ടുണ്ട്. ലക്ഷ്മണരേഖ കടക്കുന്നു എന്ന് തോന്നിയാൽ പാർട്ടി നടപടി Read More …

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് വിജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ.

രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ കണക്കിൽ പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എൽഡിഎഫ് കണക്കാക്കുന്നത്. എം സ്വരാജ് 80233 വോട്ടുകൾ നേടുമ്പോൾ യുഡിഎഫ് Read More …