യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ക്ലിഫ് ഹൗസ് സന്ദര്‍ശനം: ഏഴു ചോദ്യം, ഒരേ ഉത്തരം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് ജനറലുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച സംബന്ധിച്ച് ഏഴുചോദ്യങ്ങള്‍ക്ക് ഒരേ ഉത്തരം നല്‍കി മുഖ്യമന്ത്രി. നിയമസഭയില്‍ എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫിന്റെ നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.ക്ലിഫ്ഹൗസില്‍ ഒട്ടേറെത്തവണ മുഖ്യമന്ത്രി കോണ്‍സുലേറ്റ് ജനറലുമായി രഹസ്യചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സനീഷിന്റെ ചോദ്യം.ഷാര്‍ജ ഭരണാധികാരിയുടെ ഔദ്യോഗികപരിപാടിയില്‍ മാറ്റംവരുത്തി Read More …

‘സംസ്ഥാനത്തേക്ക് വരുന്ന മയക്കുമരുന്നുകളില്‍ 5% പോലും പിടിക്കപ്പെടുന്നില്ല’

തിരുവനന്തപുരം: നിഷ്ക്രിയമായ ആഭ്യന്തര വകുപ്പും മയക്കുമരുന്ന് വ്യാപാരവും കേരളത്തെ മയക്കുമരുന്നിന്‍റെ കേന്ദ്രമാക്കി മാറ്റുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 90% കൊലപാതകങ്ങള്‍ക്കും അക്രമ സംഭവങ്ങള്‍ക്കും പ്രധാന കാരണം മയക്കുമരുന്ന് ആകുകയാണ്. നമ്മുടെ പോലീസ് സംവിധാനവും എക്സൈസ് സംവിധാനവും എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലേക്കുള്ള മരുന്നുകളുടെ Read More …

ആധുനിക രാഷ്‌ട്രത്തെ നിര്‍മിക്കുന്നത്‌ മതനിരപേക്ഷത : എം ബി രാജേഷ്‌

മതാധിഷ്ഠിതമല്ലാത്ത, മതനിരപേക്ഷ രാഷ്‌ട്രവീക്ഷണത്തിനുമാത്രമേ ആധുനിക രാഷ്‌ട്രത്തെ നിര്‍മിക്കാനാകൂവെന്ന്‌ സ്‌പീക്കര്‍ എം ബി രാജേഷ്‌ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരം അനുസ്‌മരിച്ചുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം സ്വാതന്ത്ര്യസമരംമുതല്‍ 90 വര്‍ഷത്തെ പോരാട്ട ചരിത്രത്തിലെല്ലാം മതനിരപേക്ഷ ഐക്യത്തിന്റെ ഉജ്വല ഉദാഹരണങ്ങളാണ്‌. ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊലയില്‍ രക്തസാക്ഷികളായി മാറിയത്‌ എല്ലാ മതത്തിലുംപെട്ടവരായിരുന്നു. 1945ലെ ഐഎന്‍എ ഭടന്‍മാരുടെ Read More …

കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മറ്റ് സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ കേരളത്തില്‍ നിന്നുള്ള മെഡല്‍ ജേതാക്കള്‍ക്കും സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചു. കത്ത് പൂര്‍ണ രൂപത്തില്‍ Read More …

ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം, കണ്ണൂരില്‍ തെറ്റൊന്നും നടന്നിട്ടില്ല: എകെ ബാലന്‍

ഗവര്‍ണറുടെ സമീപനത്തോട് കേരളത്തിലെ പൊതു സമൂഹത്തിന് പൊരുത്തപ്പെടാന്‍ ആവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധമാണ്. യൂണിവേഴ്‌സിറ്റി ആക്റ്റിന് വിരുദ്ധമാണ്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വിഷയങ്ങളിലും കാനം മൗനം പാലിക്കുന്നു, സംസ്ഥാന സെക്രട്ടറി നാവ് പണയം വച്ചിരിക്കുകയാണ് ; കാനത്തിനെതിരെ വിമര്‍ശനം

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനുംപിന്നാലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷവിമര്‍ശനം. പല പ്രധാന വിഷയങ്ങളിലും കാനം രാജേന്ദ്രന്‍ മൗനം പാലിക്കുന്നു. സംസ്ഥാന സെക്രട്ടറി നാവ് പണയം വെച്ചിരിക്കുകയാണ്. അത് പാടില്ലെന്നുമാണ് വിമര്‍ശനം. കുന്നിക്കോട് മണ്ഡലം കമ്മിറ്റിയില്‍ നിന്നാണ് കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.സിപിഐയുടെ മുഖ്യവകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ Read More …

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന്‍ കേന്ദ്രീകരിച്ച് ആസൂത്രിത ശ്രമം, ജനം രംഗത്തുവരണം കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവന്‍ ആസ്ഥാനമായി ആരംഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടുത്ത മൂന്ന് വര്‍ഷത്തെ അജണ്ട വെച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ ജനം രംഗത്തുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘സര്‍ക്കാരിനെ അട്ടിമാറിക്കാനുള്ള ആസൂത്രിതമായ Read More …

ശ്രീകൃഷ്ണ ജയന്തി എല്ലാ അധര്‍മങ്ങള്‍ക്കെതിരേയും പൊരുതുവാനുള്ള പ്രചോദനമാകട്ടെ: മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി നാള്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. എല്ലാവിധ അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെയെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. പോസ്റ്റ് ചുവടെ അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി Read More …