രാജ്യം കണ്ട സാമൂഹ്യ വിപ്ലവം; ദ്രൗപദി മുര്‍മുവിന്റെ വിജയത്തെ കുറിച്ച്‌ വി. മുരളീധരന്‍

15ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് ആശംസകളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. രാജ്യം കണ്ട വലിയ സാമൂഹ്യവിപ്ലവമായാണ് ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും വിജയവുമെന്ന് മുരളീധരന്‍ പ്രതികരിച്ചു. സാമൂഹിക നീതിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇത് തെളിയിക്കുന്നതാണ് ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഒഡിഷയിലെ ഏറ്റവും പിന്നാക്കജില്ലയായ മയൂര്‍ഭഞ്ജിലെ ആദിവാസികളുടെ ഇടയില്‍ നിന്ന് ഒരു Read More …

ഒരു കത്തും യു എ ഇ ഭരണാധികാരിക്ക് താന്‍ നല്‍കിയിട്ടില്ല: കെ ടി ജലീല്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇപ്പോള്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങളെല്ലാം നേരത്തെ നല്‍കിയ മൊഴിയുടെ ആവര്‍ത്തനം മാത്രമാണെന്ന് കെ ടി ജലീല്‍. സ്വപ്‌നയുമായി താന്‍ നടത്തിയ വാട്ട്‌സ് ആപ് ചാറ്റുകള്‍ വലിയ സ്‌ക്രീനിലാക്കി അന്വേഷണ ഏജന്‍സി തന്നെ തനിക്ക് കാണിച്ച്‌ തന്നിട്ടുണ്ട്. ആ തെളിവുകള്‍ തനിക്ക് ശരിക്കും അനുഗ്രഹമായി മാറുകയായിരുന്നു. മാധ്യമം Read More …

സ്വര്‍ണ്ണക്കടത്ത്: ഇ.ഡി പറയുന്നത് എല്ലാം വിശ്വസിക്കാന്‍ കഴിയില്ല ; വി.ഡി സതീശന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇ.ഡി പറയുന്നത് എല്ലാം വിശ്വസിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണക്കടത്തു കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ഇ.ഡി പറയുന്നു. സര്‍ക്കാരിനും പൊലീസിനുമെതിരെ ആരോപണമുണ്ട്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ പൊലീസ് ഭീഷണിപ്പെടുത്തി. ഉന്നതരുടെ Read More …

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്‌നയുടെ രഹസ്യമൊഴിയുമായി ഇ.ഡി സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. മൊഴി പരസ്യമാക്കില്ല. മുദ്രവെച്ച കവറിലാകും ഇ.ഡി.മൊഴി കൈമാറുക. കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി.യുടെ ഇത്തരത്തിലുള്ള നീക്കം.ജൂണ്‍ 6,7 തീയതികളില്‍ സ്വപ്ന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ Read More …

ഐപിഎസ് തലത്തില്‍ വീണ്ടും അഴിച്ചുപണി, പ്രധാന നഗരങ്ങളിലെ ഡിസിപി മാരെ മാറ്റി

തിരുവനന്തപുരം ഡി സി പിയെ മാറ്റി അജിത് കുമാര്‍ ഐ പി എസിനെ പുതിയ ഡി സി പിയായി നിയമിച്ചു. അംഗിത് അശോകനെയാണ് മാറ്റിയത്. ഡോ. ശ്രീനിവാസാണ് കോഴിക്കോട് പുതിയ ഡി സി പിയാകുക. കൊച്ചിയില്‍ ശശിധരന്‍ ഐ പി എസാകും പുതിയ ഡി സി പി. മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടുണ്ട്. Read More …

സംസ്ഥാനത്ത് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികള്‍ വകുപ്പ് നടത്തുന്നുണ്ട്. അതിന്റെ പരിണിത ഫലമായാണ് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക കാലത്തെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള പുസ്തകം നിയമസഭാ മീഡിയ റൂമില്‍ Read More …

ടൂറിസം ലെഡ് റിക്കവറി സാധ്യത പരിശോധിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കോവിഡാനന്തര കാലഘട്ടത്തില്‍ സമ്ബദ് ഘടനയുടെ വീണ്ടെടുപ്പിന് സഹായകരമായ ടൂറിസം ലെഡ് റിക്കവറി പദ്ധതി സാധ്യത പരിശോധിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം – യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം കേന്ദ്ര ബിന്ദുവാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ജീവനോപാധികളുമായി ബന്ധപ്പെട്ട് വിവിധ ജനകീയ സംരംഭങ്ങളെ Read More …

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസത്രം അഴിച്ച്‌ പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, പരാതി ലഭിച്ചാല്‍ ഉറപ്പായും ഇടപെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടികളുടെ അന്തസ്സ് ഹനിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കൊല്ലം ആയൂരിലെ കോളജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് Read More …