മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ല യുഡിഎഫ് തൂത്തു വാരിയപ്പോള്‍ ജില്ലയുടെ രണ്ടറ്റങ്ങളില്‍ കോണ്‍ഗ്രസിന് ആധിപത്യം. ജില്ലയില്‍ 16 മണ്ഡലങ്ങലില്‍ മുസ്്ലിം ലീഗ് മല്‍സരിച്ച 12 എണ്ണത്തിലും ജയിച്ചു. കോണ്‍ഗ്രസ് മല്‍സരിച്ച നാല് മണ്ഡലങ്ങളിലും വിജയം കണ്ടു. ഇത് ആദ്യമായാണ് ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിന് നാല് എം.എല്‍.എമാര്‍ ഉണ്ടാകുന്നത്.
ജില്ലയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലും വടക്കു കിഴക്കന്‍ അതിര്‍ത്തിയിലുമാണ് കോണ്‍ഗ്രസിന്റെ വിജയം. ജില്ലയുടെ മധ്യഭാഗം പൂര്‍ണമായി ലീഗ് കയ്യടക്കിടപ്പോള് രണ്ടറ്റങ്ങളില്‍ കോണ്‍ഗ്രസ് പതാക പാറി. തൃശൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പൊന്നാനിയില്‍ കെ.പി.നൗഷാദ് അലിക്കും തവനൂരില്‍ വി.എസ് ജോയിക്കും ലഭിച്ചത് തിളക്കമാര്‍ന്ന വിജയം.
വടക്കു കിഴക്കന്‍ മേഖലയില്‍ തമിഴ്നാടുമായും പാലക്കാടുമായും അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയം നേടി. നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിനും വണ്ടൂരില്‍ എ.പി.അനില്‍കുമാറിനും മിന്നുന്ന ജയം.
ഈ തെരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന് പുതിയ ഊര്‍ജമുണ്ടാകും. മുസ്ലിം ലീഗിന്റെ ആധിപത്യത്തില്‍ ലീഗിനെ തഴയുകയാണെന്ന് പഴയ കാല കോണ്‍ഗ്രസ് നേതാക്കളുടെ പരാതി ഇതോടെ ഇല്ലാകും. കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളിലെല്ലാം മുസ്്ലിം ലീഗിന്റെ വോട്ടുകള്‍ സുപ്രധാനമായിരുന്നു.
