ആഗോള അയ്യപ്പസംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
അയ്യപ്പഭക്തന്മാരുടെ ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ അനല്പമായ സന്തോഷമുണ്ട് എന്നു തുടക്കത്തില്‍ തന്നെ അറിയിക്കട്ടെ. ശബരിമലയ്ക്കു വേറിട്ട, തനതായ ചരിത്രമുണ്ട്; ഐതിഹ്യങ്ങളും. അതാവട്ടെ, സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരെന്നു കരുതപ്പെടുന്നവരുമായി കൂടി ബന്ധപ്പെട്ടതാണ്. ശബരി ഒരു തപസ്വിനിയായിരുന്നു. ഗോത്രസമൂഹത്തില്‍ നിന്നുള്ള തപസ്വിനി. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണന്മാര്‍ ആ വഴി വരുന്നതു കാത്തിരുന്ന ആ ശബരിയുടെ പേരിലാണ് പിന്നീട് Read More …
