സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം, ജനങ്ങളെ അണിനിരത്തി ചെറുക്കും: കോടിയേരി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും വസ്തുതകള്‍ വിശദീകരിച്ചു കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കോടിയേരി പറഞ്ഞു. കള്ളക്കഥകള്‍ക്കു മുമ്ബില്‍ സി പി എം മുട്ടുമടക്കില്ല. Read More …
