കൊച്ചിയില്‍ തെരുവ് നായകള്‍ ചത്ത സംഭവം; നല്‍കിയത് ഏത് വിഷം എന്നറിയാന്‍ പരിശോധന; അന്വേഷണം ഊര്‍ജിതം
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ എരൂരില്‍ അഞ്ച് തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജണല്‍ ലാബിലേക്ക് കൈമാറും. വിഷം കൊടുത്തു കൊന്നു എന്ന പരാതിയിലാണ് അന്വേഷണം. കാക്കനാട്ടെ റീജണല്‍ ലാബില്‍ നിന്ന് ലഭിക്കുന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും. Read More …
