കെ എം ഷാജിക്ക് ആശ്വാസം : സ്കൂള്‍ കോഴ കേസില്‍ അറസ്റ്റ് താല്ക്കാലികമായി തടഞ്ഞ് കോടതി ​​​​​​​

കൊച്ചി: സ്കൂള്‍ കോഴ കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്ക് ആശ്വാസമായി കോടതി വിധി. ഷാജിയുടെ അറസ്റ്റ് കോടതി താല്ക്കാലികമായി തടഞ്ഞു. അടുത്ത ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. കേസ് കോടതി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വത്തുക്കള്‍ Read More …

ഭക്ഷ്യധാന്യങ്ങള്‍ക്ക് GST ചുമത്തിയ നടപടി : രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി എളമരം കരീം എംപി

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും 5% GST ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. വിലക്കയറ്റം മൂലം ജന ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വിഷയം സഭ നിര്‍ത്തി Read More …

ആറൻമുള .കരാറുകാരന് കരാർ തുക പലിശ സഹിതം നൽകണമെന്ന് വിധി

ആറൻമുള ഗ്രാമ പഞ്ചായത്തിനെതിരെ അയിരൂർ കാഞ്ഞീറ്റുകര നെടുംകടവിൽ തോമസ് ഏബ്രഹാം നൽകിയ കേസിലാണ് ആറൻമുള ഗ്രാമ പഞ്ചായത്തിനെതിരെ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ ജസ്റ്റീസ് പി എസ് ഗോവിനാഥൻ വിധി കല്പിച്ചത്. ഒൻപതു ശതമാനം പലിശ കൃത്യവിലോപം കാട്ടിയ പഞ്ചായത്തു ജീവനക്കാരിൽ നിന്നും ഈടാക്കാനും നിർദ്ദേശമുണ്ട്.തെരുവുവിളക്കിൻ്റെ അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരൻ പണി പൂർത്തിയാക്കിയിട്ടും കെട്ടിവെച്ച തുകയും ബാക്കി Read More …

ശ്രീലങ്കയുടെ പ്രസിഡന്റായി എഴുപത്തിമൂന്നുകാരനായ റനില്‍ വിക്രമസിംഗെ ചുമതലയേറ്റു

കൊളംബോ: ശ്രീലങ്കയുടെ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ ചുമതലയേറ്റു. കനത്ത സുരക്ഷയില്‍ പാര്‍മെന്റ് മന്ദിരത്തിലാണ് എഴുപത്തിമൂന്നുകാരനായ റനില്‍ സത്യപ്രതിജ്ഞ ചെയ്തത്. റനിലിനോടു താല്‍പര്യമില്ലെങ്കിലും ലങ്കയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ റനിലിന് ആകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് പ്രതിഷേധക്കാരില്‍ ചിലര്‍ അറിയിച്ചു. രാജ്യത്ത് അധികാരത്തിലിരുന്ന രാജപക്സെ കുടുംബത്തിനെതിരെ ജനക്കൂട്ടം പ്രക്ഷോഭം ആരംഭിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജപക്സെയെ മാറ്റി റനിലിനെ പ്രസിഡന്റ് ഗോട്ടബയ Read More …

ഒരുമിച്ചിരുന്നതിന് ബെഞ്ച് വെട്ടിപ്പൊളിച്ചെന്ന് ആരോപണം; മടിയിലിരുന്ന് വിദ്യാര്‍ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: കോളേജ് ഓഫ് എഞ്ചിനീയറിങ്ങി(സിഇടി)ന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതുസംബന്ധിച്ച് സിഇടി കോളേജിലെ മുന്‍ വിദ്യാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥനടക്കം പലരും ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയിട്ടത്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് Read More …

മനുഷ്യക്കടത്ത് തടയല്‍: ബഹ്റൈന്‍ വീണ്ടും മുന്‍നിരയില്‍

മനാമ: മനുഷ്യക്കടത്ത് തടയുന്നതിനുള്ള പരിശ്രമങ്ങളില്‍ ബഹ്‌റൈന് വീണ്ടും അംഗീകാരം. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ബഹ്റൈന്‍ മുന്‍നിര റാങ്കിങ് നിലനിര്‍ത്തി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കുന്നത്. മനുഷ്യക്കടത്ത് തടയുന്ന കാര്യത്തില്‍ ടയര്‍ 1 പദവിയിലാണ് ബഹ്റൈന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ റാങ്കിങ് ലഭിച്ച ഏക ജി.സി.സി, അറബ് രാജ്യമാണ് ബഹ്റൈന്‍. Read More …

കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ

കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ഇന്നത്തെ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് നടപടി. സി.ആര്‍.പി.സി ചട്ടം 144 അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഡല്‍ഹി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാവുകയാണ്.അതുകൊണ്ടുതന്നെ ഇന്ന് കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിലും മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെ പാര്‍ട്ടി Read More …

മര്‍ക്കസ് കോംപ്ലക്‌സ് കെട്ടിടത്തില്‍ തീപ്പിടിത്തം; പുസ്തകങ്ങള്‍ സൂക്ഷിച്ച മുറി പൂര്‍ണമായും കത്തിനശിച്ചു

കോഴിക്കോട്: മാവൂര്‍ റോഡില്‍ മര്‍ക്കസ് പള്ളിക്കു സമീപമുള്ള കെട്ടിടത്തില്‍ രാത്രിയോടെ തീപ്പിടിത്തം. മര്‍ക്കസ് കോംപ്ലക്‌സിലെ മൂന്നാംനിലയിലെ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്റെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. അളപായമില്ല.ബുധനാഴ്ച രാത്രി 11.00 മണിയോടെ കെട്ടിടത്തിനുമുകളില്‍നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട മുഹമ്മദ് ഹാരോണ്‍, മുബഷീര്‍ അലി എന്നിവരാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. കെട്ടിടത്തില്‍നിന്ന് പടക്കംപൊട്ടുന്നതുപോലുള്ള ശബ്ദംകേട്ടതായും ജനവാതിലിന്റെ ചില്ലുകള്‍ Read More …