കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംടെക് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ യു.പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഹോസ്റ്റലില്‍ രാഹുല്‍ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ Read More …

സൗദിയില്‍ 869 പേര്‍ക്ക് കൂടി കോവിഡ്; മൂന്നു മരണം

ജിദ്ദ: സൗദിയില്‍ 869 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 992 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 7,93,729 ഉം രോഗമുക്തരുടെ എണ്ണം 7,74,954 ഉം ആയി. പുതുതായി മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9,205 ആയി. നിലവില്‍ 9,570 പേര്‍ രോഗം Read More …

സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള സ്വപ്‌ന സുരേഷിന്റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം ബോധിപ്പിക്കണമെന്നു സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യവും അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസിന്‍ കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയെ തുടര്‍ന്നു രജിസ്റ്റര്‍ Read More …

അഡ്വ. തിരുവോണം നാള്‍ രാജ രാജ വര്‍മ്മ നിര്യാതനായി

പത്തനംതിട്ട | പന്തളം വലിയതമ്ബുരാനായി നിയമിതനായ ലഷ്മീ വിലാസം കൊട്ടാരത്തില്‍ അഡ്വ. തിരുവോണം നാള്‍ രാജ രാജ വര്‍മ്മ(98) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് മണ്ണാര്‍ക്കാട് വച്ചായിരുന്നു അന്ത്യം. മൃതദേഹം ഉച്ചക്ക് രണ്ട് മണിക്ക് പാമ്ബാടി തിരുവില്ല്യാ മല ഐവര്‍മഠത്തില്‍ സംസ്കരിച്ചു. കുമ്മനം കരുവേലില്‍ ഇല്ലത്ത് ദേവദത്തന്‍ നമ്ബൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി Read More …

സ്വര്‍ണ വില ഇന്ന് ഉച്ചയോടെ ഇടിഞ്ഞു; കുറഞ്ഞത് പവന് 640 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഉച്ചയോടെ ഇടിഞ്ഞു. ഇന്ന് ഒറ്റയടിക്ക് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4685 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 640 രൂപ കുറഞ്ഞു. ഇന്ന് വിപണിയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ Read More …

പ്രോസിക്യൂഷന് തിരിച്ചടി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി വിചാരണാക്കോടതി തള്ളി. തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി . ദിലീപ് കേസിലെ സാക്ഷികളായ വിപിന്‍ ലാല്‍, ദാസന്‍, സാഗര്‍ വിന്‍സന്റ് ,ഡോ ഹൈദരലി,ശരത് ബാബു,ജിന്‍സന്‍ സ്വാധീനിച്ചുവെന്നായിരുന്നു പരാതി. തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്ത സാഹചര്യത്തിലാണ് ഹരജി തള്ളിയത്. ദിലീപ് Read More …

മുഖ്യമന്ത്രിയെ യുഡിഎഫും ബിജെപിയും ഭയപ്പെടുന്നു : കെ.ടി ജലീല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഭാര്യയും ഷാര്‍ജ സുല്‍ത്താന് കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന് കെ.ടി ജലീല്‍ എംഎല്‍എ. പിണറായി വിജയനെ യുഡിഎഫും ബിജെപിയും ഭയപ്പെടുന്നു. അദ്ദേഹത്തെ അമ്ബെയ്ത് വീഴ്ത്താനുള്ള ആവനാഴിയിലെ അവസാന അസ്ത്രവും അവര്‍ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും കെടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കാത്തത് Read More …

പ്രതിപക്ഷ നേതാവിനെ കാണുമ്ബോള്‍ നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെ ഓര്‍മ വരുന്നു : എ എന്‍ ഷംസീര്‍

തിരുവനന്തപുരം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കടന്നാക്രമിച്ച്‌ തലശ്ശേരി എം.എല്‍.എ. എ.എന്‍ ഷംസീര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണുമ്ബോള്‍ നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെ ഓര്‍മ വരുന്നെന്ന് ഷംസീര്‍ പറഞ്ഞു. സതീശനെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുമ്ബോള്‍ എന്തൊക്കെയായിരുന്നു ബഹളം- ഷംസീര്‍ ആരാഞ്ഞു. ഇതാ കേരളത്തെ രക്ഷിക്കാന്‍ പോകുന്നു Read More …