നിയമം ഉറങ്ങുമ്ബോള്‍ ബുള്‍ഡോസര്‍ സംസ്‌കാരം തഴച്ചുവളരുന്നു: കപില്‍ സിബല്‍

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് അടക്കമുള്ളവരുടെ വീടുകള്‍ പൊളിച്ചുമാറ്റിയതിനെതിരെ കപില്‍ സിബല്‍. നിയമം ഉറങ്ങുമ്ബോള്‍ രാജ്യത്ത് ബുള്‍ഡോസര്‍ സംസ്‌കാരം തഴച്ചുവളരുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 1,000 കടന്നു

സൗദിയില്‍ ഇന്ന് പുതിയ കോവിഡ് രോഗബാധിതര്‍ 1,000 കടന്നു. 1,188 പേര്‍ക്ക് പുതുതായിരോഗം ബാധിച്ചു. 923 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,78,983 ഉം രോഗമുക്തരുടെ എണ്ണം 7,60,490 ഉം ആയി. രണ്ട് മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം Read More …

കാണാതായ കാമുകനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്ത് ഇരുപത്തിയാറുകാരി, ഒടുവില്‍ പോസ്റ്റ് മുക്കി

ബീജിംഗ്: കാണാതായ കാമുകനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്ത ഇരുപത്തിയാറുകാരി അവസാനം പോസ്റ്റ് പിന്‍വലിച്ചു. റേച്ചര്‍ വാട്ടേഴ്‌സ് എന്ന യുവതിയാണ് കാമുകന്‍ പോള്‍ മക്ഗീയെ കാണാനില്ലെന്ന് കാണിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് ഏപ്രിലിലാണ് നാല്‍പ്പതുകാരനായ പോള്‍ യു.കെയിലേക്ക് പോയത്. നോര്‍വിച്ചിലാണ് ഇയാളുടെ വീട്. ആഴ്ചകള്‍ പിന്നിട്ടിട്ടും യുവാവ് Read More …

ബാധയൊഴിപ്പിക്കലിന്റെ പേരില്‍ പത്താം ക്ലാസുകാരിയെ പലതവണ ബലാത്സംഗം ചെയ്തതായി പരാതി; തന്ത്രി അറസ്റ്റില്‍

ചെന്നൈ: ബാധയൊഴിപ്പിക്കലിന്റെ പേരില്‍ തന്ത്രി പത്താം ക്ലാസുകാരിയെ പലതവണ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തിലെ ദുരാത്മാവിനെ തുരത്താന്‍ അമ്മയാണ് തന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയെന്നാണ് വിവരം. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന പേരില്‍ 65 കാരിയായ തന്ത്രി ചിന്ന പൂസാരി Read More …

മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളിലും പ്രതിഷേധം, ഇപി ജയരാജന്‍ ഇവരെ തള്ളിമാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇപി ജയരാജന്‍ തള്ളിമാറ്റി. കറുത്ത വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച് വിമാനത്തിനകത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇവര്‍ക്ക് നേരെ നടന്നെത്തിയ ഇപി ജയരാജന്‍ തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങളാണ് Read More …

‘ആങ്ങള ചത്താലും നാത്തൂന്‍റെ കണ്ണീര്‍ കാണണം എന്നാണ് കോണ്‍ഗ്രസ് നിലപാട്’; എം വി ജയരാജന്‍

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രതിഷേധ സമരത്തെ പരിഹസിച്ച്‌ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്.ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്‍ കാണണം എന്നാണ് കോണ്‍ഗ്രസ് നിലപാട്.തൃക്കാക്കര ഇലെക്ഷനില്‍ വെന്‍റിലേറ്ററില്‍ നിന്ന് icu വില്‍ എത്തിയവര്‍ പരാക്രമം കാണിക്കുന്നു.അക്രമ സമരത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; ഗൂഢാലോചനക്കേസ് റദ്ദാക്കണം; സ്വപ്ന ഹൈക്കോടതിയില്‍ 

കൊച്ചി: തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഖ്യമന്ത്രിയും കുടുംബവും യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹിക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, ഭാര്യ കമല, മുന്‍മന്ത്രി കെടി ജലീല്‍, മുന്‍ Read More …

ഷാജ് കിരണിന്‍റെയും സ്വപ്ന സുരേഷിന്‍റെയും വെളിപ്പെടുത്തലിനെതിരെ നിയമ നടപടിയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്.

തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. സഭയെയും അനുബന്ധ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തൽ, ഗൂഢാലോചന, മാനനഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ ഹർജി. ഷാജ് കിരണിനെയും സ്വപ്ന സുരേഷിനേയും പ്രതി ചേർത്താണ് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി Read More …