സഭ ഭൂമി ഇടപാട്: കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: വിവാദമായ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം. ജൂലൈ 1 ന് നേരിട്ട് ഹാജരാകാനാണ് ഇദ്ദേഹത്തോട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസില്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഇന്ന് ഹാജരായി ജാമ്യം എടുത്തിരുന്നു. കര്‍ദ്ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവയും ജൂലൈ ഒന്നിന് ഹാജരാക്കണം. ഭൂമി ഇടപാട് ചോദ്യം Read More …

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

21-06-2022 ന് വടക്കൻ കേരള തീരത്തും 24-06-2022, 25-06-2022 എന്നീ ദിവസങ്ങളിൽ കേരള തീരത്ത് പൊതുവായും അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 24-06-2022, 25-06-2022 എന്നീ തീയ്യതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി Read More …

നടിയെ ആക്രമിച്ച കേസ് ; നടന്‍ സിദ്ദിഖിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത്ത്. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്‍റെ മൊഴിയെടുത്തത്. ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു. ദിലീപിന്‍റെ സഹോദരീഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി Read More …

തൃശ്ശൂരില്‍ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍

തൃശ്ശൂര്‍: എം.ഡി.എം.എ.യുമായി ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍. ഊരകം ഇടക്കാട്ടുപറമ്ബില്‍ സഞ്ജുനാ രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വാടാനപ്പള്ളിയില്‍ പ്ലാനറ്റ് ഹോളിഡേയ്‌സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തിവരുകയാണ് സഞ്ജുന. ബാംഗ്ലൂരില്‍ ഇടയ്ക്കിടെ പോയിവരുന്ന ഇവര്‍ അവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. Read More …

വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍

വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പിടിയിലാകുന്‌പോഴും ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. വലിയ അളവില്‍ ലഹരി മരുന്നുകള്‍ Read More …

‘വൃക്ക വാങ്ങാന്‍ ആളില്ലായിരുന്നു’; അതുകൊണ്ടാണ് ഐസിയുവിലേക്ക് ഓടിക്കയറിയതെന്ന് അരുണ്‍ ദേവ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക എത്തിയപ്പോള്‍ വാങ്ങാന്‍ ആളില്ലായിരുന്നു എന്ന് അരുണ്‍ ദേവ്. ആരുമില്ലാത്തതുകൊണ്ടാണ് വൃക്ക അടങ്ങിയ പെട്ടിയുമായി മെഡിക്കല്‍ കോളജ് ഐസിയുവിലേക്ക് ഓടിക്കയറിയത്. ഒരു ജീവനെന്ന് കരുതിയാണ് താന്‍ സഹായത്തിനെത്തിയത്. വൃക്ക കൊണ്ടുവരുന്ന വിവരം സുരക്ഷാ ജീവനക്കാര്‍ക്ക് പോലും അറിയില്ലായിരുന്നു എന്നും അരുണ്‍ ദേവ് പറഞ്ഞു.തിരുവനന്തപുരം മെഡിക്കള്‍ കോളജില്‍ വൃക്ക മാറ്റിവച്ചതിനെ തുടര്‍ന്ന് രോഗി Read More …

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍​ഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് ( യെല്ലോ ജാ​ഗ്രത) പുറപ്പെടുവിച്ചിട്ടുള്ളത്. 24-ാം തിയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് Read More …

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗാഭ്യാസം

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗാഭ്യാസം. കര്‍ണാടക മൈസൂരു പാലസ് ഗ്രൗണ്ടിലാണ് മെഗാ യോഗാഭ്യാസം നടക്കുന്നത്. യോഗാദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 75,000 സ്ഥലങ്ങളില്‍ യോഗാ പ്രദര്‍ശനങ്ങള്‍ നടക്കുകയാണ്.യോഗ രാജ്യത്ത് സമാധാനം കൊണ്ടുവരും എന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ മാനവികതയ്ക്കാണ്. സമൂഹത്തിന് സമാധാനം പകരാന്‍ യോഗ ഉപകരിക്കും. യോഗ Read More …