മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; അധ്യാപകന് സസ്പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ സ്‌കൂള്‍ മാനെജ്മെന്റാണ് സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് Read More …

മലയാളി യുവതികളെ അറബികള്‍ക്ക് 10 ലക്ഷം രൂപയ്ക്ക് വിറ്റു; മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഐഎസില്‍ ചേര്‍ക്കുമെന്ന് റാക്കറ്റിന്റെ ഭീഷണി, ഒടുവില്‍ മോചനം

10 ലക്ഷം രൂപയ്ക്ക് മനുഷ്യക്കടത്ത് റാക്കറ്റ് കുവൈറ്റിലെ അറബികള്‍ക്ക് വിറ്റ മൂന്നു മലയാളി സ്ത്രീകളെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഒരു കൂട്ടം മലയാളികളുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. റാക്കറ്റിലെ പ്രധാനിയായ കണ്ണൂര്‍ സ്വദേശിയായ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം കെ ഗസ്സാലി എന്ന ആളാണ് റാക്കറ്റിന്റെ തലവന്‍. യുവതികളെ മോചിപ്പിക്കാന്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് Read More …

ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി റഷ്യ; തെറിപ്പിച്ചത് സൗദി അറേബ്യയെ

ന്യൂദല്‍ഹി: മെയ് മാസത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി റഷ്യ. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി മാറിയത്. ഇറാഖാണ് ഒന്നാമത്. മേയ് മാസത്തില്‍ ഇന്ത്യന്‍ റിഫൈനേഴ്‌സിന് പ്രതിദിനം 819,000 ബാരല്‍ (ബിപിഡി) റഷ്യന്‍ എണ്ണ ലഭിച്ചു എന്നാണ് വ്യാപാര സൂചികകളില്‍ നിന്നുള്ള Read More …

സ്വപ്‍ന സുരേഷിനെതിരായ പരാതി : കെടി ജലീലിന്റെ വിശദമൊഴി രേഖപ്പെടുത്തി

മലപ്പുറം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെടി ജലീലിന്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കെടി ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്‍നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ ബുദ്ധികേന്ദ്രം ആരെന്ന് കണ്ടെത്തണമെന്നുമാണ് ജലീല്‍ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിലൂടെ ഇലക്‌ട്രോണിക്‌ തെളിവുകള്‍ പരിശോധിച്ച്‌ സത്യം പുറത്തുകൊണ്ട് വരണമെന്നും അദ്ദേഹം Read More …

കലാപാഹ്വാനം; സിപിഎം നേതാവിന്റെ പരാതിയില്‍ സ്വപ്‌നയ്‌ക്കെതിരെ പുതിയ കേസ്; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് പോലീസ്

പാലക്കാട്: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിയ്‌ക്ക് നല്‍കിയ പരാതിയിലാണ് സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തത്. കലാപ ആഹ്വാനശ്രമം,വ്യാജരേഖ ചമയ്‌ക്കല്‍, ഐടി 65 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കസബ പോലീസ് കേസെടുത്തത്. പുതിയ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പോലീസ് വ്യക്തമാക്കി. കൂടുതല്‍ Read More …

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ; ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും

: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച അറിയാം. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ മന്ത്രി വി.ശിവന്‍കുട്ടി ഫല പ്രഖ്യാപനം നടത്തും. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതും Read More …

വീട്ടമ്മയില്‍നിന്ന് 10 ലക്ഷം തട്ടിയെടുത്തു; ദേവികുളത്ത് തട്ടിപ്പുകാരന്‍ പാസ്റ്റര്‍ പിടിയില്‍

ഇടുക്കി ദേവികുളത്ത് തട്ടിപ്പുകാരന്‍ പാസ്റ്റര്‍ അറസ്റ്റിലായി. എറണാകുളം സ്വദേശിയായ വീട്ടമ്മയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പാസ്റ്റര്‍ പിടിയിലായത്. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം ആലങ്ങാടുള്ള രമാദേവിയെയാണ് യേശുദാസ് പറ്റിച്ചത്. ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യേശുദാസ് രമാദേവിയില്‍ നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. Read More …

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കേരള സര്‍ക്കാരിന്റെ ജവാന്‍ റമ്മും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഓരോ ഔട്ട്‌ലെറ്റിലേക്കും 350 മുതല്‍ 400 കെയ്‌സ് ജവാന്‍ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ പരമാവധി 100 കെയ്‌സ് മാത്രമാണ് ലഭ്യമാകുന്നതെന്നാണ് വിവരം. വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പലരും വ്യാജമദ്യത്തിന് പിന്നാലെ Read More …