Category: Latest News
കിക്ക് ഡ്രഗ്സ്’ സന്ദേശയാത്രയ്ക്ക് ആവേശ സ്വീകരണം
കായിക മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കിക്ക് ഡ്രഗ്സ്’ സന്ദേശയാത്രയ്ക്ക് പെരിന്തല്‍മണ്ണയില്‍ ആവേശോജ്വല വരവേല്‍പ്പ്. പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണത്തില്‍ കനത്ത മഴയത്തും നിരവധിയാളുകള്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ‘സ്‌പോര്‍ട്‌സ് ആണ് ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സന്ദേശയാത്ര. ലഹരി വിരുദ്ധ യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് സംസ്ഥാനത്ത് ലഭിച്ചതെന്ന് മന്ത്രി Read More …
വയനാട് ജില്ലയിൽ വ്യാപകമായി ശക്തമായ മഴ
കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുൻ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂർ അംഗനവാടിയിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെ നൂൽപ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.
നടൻ കൃഷ്ണകുമാറിൻ്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി കോടതി.
സ്ഥാപനത്തില്‍ നിന്നും സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം, ജീവനക്കാരികള്‍ നല്‍കിയ തട്ടികൊണ്ടു പോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതിയില്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം Read More …
കോഴിക്കോട്ടെ പേരാമ്പ്രയിൽ ആയുർവേദ മസാജ്കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇതിൽ 4 പേർ സ്ത്രീകളാണ്.
പേരാമ്പ്രയിൽ ബീവറേജ് ഔട്ട്ലെറ്റിന് സമീപമുള്ള ആയുഷ് സ്പാ കേന്ദ്രീകരിച്ചാണ് പെൺവാണിഭം നടന്നത്.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ റൂറൽ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡാണ് റെയ്ഡ് നടത്തിയത്.എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു ഇതിൽ 4 പേർ സ്ത്രീകളാണ് .പാലക്കാട് ആലത്തൂർ സ്വദേശിയായ കൃഷ്ണദാസാണ് സ്ഥാപനത്തിൻ്റെ ഉടമ’ കഴിഞ്ഞ ഒരു വർഷമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവിടേക്ക് Read More …
നിലമ്പൂരിന്റെ വികസനത്തിന് ബാപ്പുട്ടിയായി ഒപ്പമുണ്ടാകും: ആര്യാടന്‍ ഷൗക്കത്ത്
നിലമ്പൂര്‍: നിലമ്പൂരിന്റെ വികസനത്തിന് ബാപ്പുട്ടിയായി ഒപ്പമുണ്ടാകുമെന്ന് നിയുക്ത എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത്. ഉപതെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ഷൗക്കത്ത് ചന്തക്കുന്നിലെ സ്വീകരണത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദിരേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു.നിലമ്പൂരിന്റെ വികസനത്തിന് വേണ്ടി മുന്‍ നിരയില്‍ നിന്ന്പ്രവര്‍ത്തിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കഴിഞ്ഞ 9 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും.9 മാസ കാലയളവില്‍ സര്‍ക്കാര്‍ എങ്ങനെ സഹകരിക്കുമെന്ന് Read More …
നാടിന്റെ നോവായി രഞ്ജിത; അഹമ്മദാബാദ് ആകാശദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത
പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തില്‍ വെച്ചിരിക്കുകയാണ്. രഞ്ജിതയെ അവസാനമായി കാണാന്‍ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് എത്തുന്നത്. ഒന്നര വരെയായിരുന്നു സ്‌കൂളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് വിലാപയാത്രയായി വീട്ടിലേക്കൊണ്ടുപോയി. വൈകിട്ട് നാലരയോടെ വീട്ടുവളപ്പില്‍ Read More …
കൊച്ചിയിൽ വാഹനത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; പെണ്‍ സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാലില്‍ പരിക്കുകളോടെ ആഷിക്കിനെ ഒഴിഞ്ഞ പറമ്പില്‍ ഒരു വാഹനത്തില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം Read More …
